Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
ഒക്കെ ഉണ്ട്
നീ മാത്രം ഒന്നും പഠിച്ചില്ലേ
ഞാൻ പ്ലസ്സ്റ്റു മുഴുവൻ പോയില്ല
നീ എങ്ങനെയാ ഇവിടെ എത്തിയെ
അതൊക്കെ വലിയ കഥയാടാ
പറയുന്നത് പ്രശ്നമൊന്നുമില്ലെങ്കിൽ പറഞ്ഞോ കേൾക്കാൻ ഞാൻ റെഡി
എന്ത് പ്രശ്നം... പക്ഷേ എവിടുന്ന് തുടങ്ങണമെന്നാ
പഠിപ്പ് നിർത്തിയത് മുതൽ പറഞ്ഞോ
മ്മ്...അപ്പന് കൃഷി ആയിരുന്നു ഒരു ചെറിയതാണെങ്കിലും സൗകര്യമുള്ള വീട് അപ്പാ അമ്മ ഞങ്ങൾ ആറ് മക്കൾ അപ്പാ ഞങ്ങളെ നല്ല പോലെ നോക്കുമായിരുന്നു ഞാൻ പ്ലസ് വൺ കഴിഞ്ഞപ്പോയായിരുന്നു ചേച്ചിയുടെ കല്യാണം തീരുമാനിച്ചത് കല്യാണദിവസം കാലത്ത് അവൾ അപ്പ വാങ്ങിവെച്ച സ്വർണവും കല്യാണത്തിനു കിട്ടിയ പണവും എല്ലാം എടുത്തു എനിക്ക് തന്ന സ്വർണവും എന്റെ കല്യാണത്തിനു കിട്ടിയ പണവും എടുത്തു ഞാൻ എനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ പോകുന്നു എന്ന് ഒരു എഴുതും എഴുതിവെച്ച് ആരുടെയോകൂടെ ഒളിച്ചോടി സ്വന്തക്കാരും ജാതിക്കാരും എല്ലാരും അപ്പനേം അമ്മയേം കുറ്റംപറഞ്ഞപ്പോഴും അമ്മ കരഞ്ഞെങ്കിലും അപ്പ ഒന്നും മിണ്ടിയില്ല കരഞ്ഞുപോലുമില്ല എല്ലാരുടേം പറച്ചിൽ കേട്ട് സഹികെട്ടപ്പോ ദേഷ്യം വന്ന
ഞാൻ അപ്പനെയും കൂട്ടി അകത്തേക്ക് നടക്കുമ്പോ അപ്പ എനെതന്നെ നോക്കുന്നുണ്ടായിരുന്നു അപ്പയെ മുറിയിൽ കൊണ്ടാക്കി ഒപ്പം ഇരിക്കുമ്പോ അപ്പ എന്റെ കൈയിൽ ഒന്ന് ഇറുക്കെ പിടിച്ചു അപ്പേടെ കണ്ണിൽ നിന്ന് കണ്ണീര് വരുന്നത് കണ്ട് ഞാനപ്പയെ ചേർത്തുപിടിച്ചു "സാരോല്ലപ്പാ അവൾക്ക് നമ്മളെ വേണ്ടെങ്കിൽ നമ്മുക്കവളേം വേണ്ട ആര് പോയാലും ഞാനില്ലേ അപ്പക്ക് അപ്പ കരയണ്ട" എന്ന് പറഞ്ഞു അപ്പ എന്നെ കെട്ടിപിടിച്ചു എനിക്ക് ഉമ്മ തന്ന്"അപ്പേടെ മോള് മിടുക്കിയാ അപ്പക്കറിയാം എല്ലാം മോള് നോക്കണം" അപ്പേടെ കണ്ണിൽ നിന്നും കണ്ണുനീർ എന്റെ ചുമലിൽ വീണു ഒലിച്ചിറങ്ങി ഒന്നും മിണ്ടാതെ അപ്പയെ ചേർത്തുപിടിച്ച് ഇരിക്കുന്നതിനിടെ അപ്പ... അപ്പ...എന്റെ... എന്റെ...കൈയിൽ നിന്ന്... ഞാൻ... ഞാൻ... (അവൾ കരയാൻ തുടങ്ങി)
ഹേയ്... കരയല്ലേ... (വണ്ടി സൈഡ് ആക്കി) കരയല്ലേ പറയുന്നത് കേൾക്ക്
അവളെന്റെ വലതു കൈ മസിലിൽ ഇറുക്കെ പിടിച്ച് കരച്ചിൽ തുടർന്നു
മൈന്റ്ആകെ ഡിസ്റ്റബ് ആവാൻ തുടങ്ങിയതും അവളെ കരയാൻ വിട്ട് അത് ശ്രദ്ധിക്കാതെ ഞാൻ വണ്ടി എടുത്തു എങ്കിലും അവളുടെ കരച്ചിൽ എന്നെ വല്ലാതെ ഡിസ്റ്റർബ് ചെയ്തുകൊണ്ടിരുന്നു
കുറച്ച് സമയം കഴിഞ്ഞ് അവളുടെ കരച്ചിൽ അടങ്ങി എങ്കിലും എന്റെ മൈന്റ് ശെരിയായില്ല വണ്ടിയിൽ മൗനം തളം കെട്ടിനിന്നു
വീടിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറിയ വണ്ടി നിർത്തി പെട്ടന്ന് വണ്ടിയിൽ നിന്നിറങ്ങി റൂമിലേക്ക് ചെന്നു
💬 Comments
View all comments