0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

കണ്ണീര് ഭയങ്കര പ്രശ്നം ആണ് എനിക്ക് ദേഷ്യമില്ലാത്ത ആരേലും കരയുന്നത് കണ്ടാൽ വല്ലാതെ ഡിസ്റ്റർബ് ആവും

സോറി...

സാരോല്ലടോ...

ചായ കുടിക്ക് (കയ്യിലുള്ള ഗ്ലാസിലേക്ക് ചായ ഒഴിച്ച് എനിക്ക് നേരെ നീട്ടി)

(ചായ വാങ്ങി കുടിച്ചുകൊണ്ട്) നിനക്ക് ആകാശം കാണാൻ ഇഷ്ടമാണോ

അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ല എന്തേ...

എനിക്ക് ആകാശം നോക്കിയിരിക്കാൻ ഭയങ്കര ഇഷ്ടമാ... പ്രത്യേകിച്ചും മനസ് അസ്വസ്ഥമാവുമ്പോ...

മ്മ്...

കയറി ഇരിക്കെടോ...(അവൾക്ക് നേരെ കൈ നീട്ടി)

നീട്ടിയ കൈയിൽ പിടിച്ച് ടയറിൽ ചവിട്ടി ബോണറ്റിൽ കയറി ഇരുന്നു

സിഗരറ്റിന്റെ പുക പ്രശ്നമുണ്ടോ...

ഇല്ല...

സിഗരറ്റ് എടുത്തു കത്തിച്ചു ചായയും കുടിച്ചുകൊണ്ട് സിഗരറ്റ് വലിക്കെ അവളെന്നെ നോക്കി ഇരുന്നു

എന്തേ ഇങ്ങനെ നോക്കുന്നെ

ഒന്നൂല്ല അപ്പാ ഇങ്ങനെ ആയിരുന്നു ബീഡിയും കട്ടൻ ചായയും അതാലോചിച്ചതാ

വീണ്ടും കരയാനാണെങ്കിൽ വേണ്ട ഇവിടെ നിർത്തിക്കോ

ഹേയ്... നിന്നോട് അതൊക്കെ പറഞ്ഞപ്പോ എന്തോ മനസിൽ നിന്നും വലിയ ഭാരമൊഴിഞ്ഞപോലെ എല്ലാം കഴിഞ്ഞു വർഷങ്ങളിത്രയും ആയി ഈ പത്തുവർഷത്തിനിടക്ക് ആരുടെ എങ്കിലും മുന്നിൽ സങ്കടം പറയുകയോ കണ്ണ് നിറക്കുകയോ ചെയ്തിട്ടില്ല അനിയത്തിമാരെ രണ്ടുപേരെയും പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചുകൊടുത്തു വീട് മാറ്റി വലുതാക്കി പണിതു അനിയനെയും അനിയത്തിയേം കൂടെ ഒരു കരക്ക് എത്തിച്ചാൽ അപ്പാ എന്നെ ഏല്പിച്ച കാര്യം തീർന്നു

അപ്പൊ നിനക്ക് കല്യാണമൊന്നും വേണ്ടേ

ഞാനതിനെ പറ്റിയൊന്നും ആലോചിച്ചിട്ടില്ല

എന്നാ ഇനി ആലോചിക്ക്

പോടാ ഞാൻ കല്യാണം കഴിച്ചാൽ ഒന്നുങ്കിൽ ജോലി നിർത്തണം അല്ലെങ്കിൽ കിട്ടുന്ന ശമ്പളത്തിൽ പാതി എങ്കിലും കെട്ടിയോൻ വാങ്ങിപോവും ഇപ്പൊ ഇത്രേം കിട്ടുന്നത് കൊണ്ടാണ് എല്ലാം ഒത്തുപോവുന്നത് ബാധ്യതകളെല്ലാം തീർന്നിട്ട് കല്യാണം കഴിക്കാമെന്ന് കരുതിയാൽ തീരുമ്പോയേക്കും എനിക്ക് വയസാവും അതോണ്ട് ഞാനതിനെ പറ്റി ഒന്നും ആലോചിക്കുന്നില്ല

പറഞ്ഞതൊക്കെ ശെരി പക്ഷേ നിന്നെ പറ്റിയും ആലോചിക്കണം നിനക്കൊരു ജീവിതം വേണം

ഹ... ഹ... ഹ...

എന്തേ...

എനിക്ക് പതിനാറു വയസു കഴിഞ്ഞേ ഉള്ളൂ അപ്പ ഞങ്ങളെ വിട്ട് പോവുമ്പോ അത് കഴിഞ്ഞ് ആപ്പന്റെ ചടങ്ങും കഴിഞ്ഞ് ബന്ധുക്കൾ പോയി നാല് പെൺ കുട്ടികൾ ആയതുകൊണ്ട് ബാധ്യത ഭയന്നാവും ബന്ധുക്കൾ തിരിഞ്ഞുപോലും നോക്കിയില്ലെങ്കിലും രാത്രി ആയാൽ ആൺ തുണയില്ലാത്ത ഞങ്ങളെ വീടിന്റെ കതവിലെ തട്ടിന് കുറവൊന്നുമില്ലായിരുന്നു പേടിച്ചിരിക്കുന്ന അനിയത്തിമാരേം അനിയനേം ചേർത്തുപിടിച്ചു വാതിലുകളെല്ലാമടച്ചു ബെഡ് റൂമിൽ കയറി വാതിലിലേക്ക് നോക്കി ഇരിക്കുമായിരുന്നു പഠിപ്പും നിർത്തി പകൽ കൃഷിയും കാര്യങ്ങളുമായി വീട്ടിൽ തന്നെ പകൽ മുഴുവൻ ജോലിചെയ്ത്

💬 Comments

View all comments