0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

തടവിക്കൊണ്ട് പാവാടയും ബ്ലൗസും ഇട്ടുകിടക്കുന്ന അവളുടെ മുതുകിൽ തലോടി കിടക്കുന്നതിനിടയിലെപ്പോഴോ പതിയെ ഉറക്കത്തിലേക്ക് വീണു

ഫോൺ ബെല്ലടിയുന്നത് കേട്ട് ഞെട്ടിയുണർന്നപ്പോ ഒന്ന് ചിണുങ്ങികൊണ്ടവൾ നെഞ്ചിൽ ഒതുങ്ങി

ഫോണിൽ ഖാലിദാണ്

അറ്റന്റ് ചെയ്തു സലാം പറഞ്ഞ ശേഷം ഇന്നലെ പ്രോഗ്രാം അറേൻഞ്ച് ചെയ്തതിനു നന്ദി പറഞ്ഞുകൊണ്ട് ഇന്നലെ ബാബ വിളിച്ചു പറഞ്ഞപ്പോതന്നെ വിളിക്കാൻ കരുതിയതാണ് ഉറങ്ങുകയാണെങ്കിൽ ബുദ്ധിമുട്ടിക്കണ്ട എന്ന്കരുതിയാണ് അപ്പൊ വിളിക്കാഞ്ഞത് എന്നൊക്കെ പറഞ്ഞശേഷം എപ്പോഴാണ് ഡോക്ടറേ നാളെയാണ് എന്നൊക്കെ ചോദിച്ചറിഞ്ഞു

സംസാരം കേട്ട് ഉണർന്ന അഫിയെ നെഞ്ചിൽ ചേർത്തുപിടിച്ചുകൊണ്ട് അങ്ങേരോട് കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞു ഫോൺ വെച്ചശേഷം സമയം നോക്കുമ്പോ ഒൻപതര കഴിഞ്ഞിരിക്കുന്നു

സമയം പോയി ഞാനൊന്നു കുളിച്ചു ഫ്രഷ് ആവട്ടെ പെട്ടന്ന് പോണം മോള് കിടന്നോ

മ്ഹും...

ചിണുങ്ങിക്കൊണ്ട് നെഞ്ചിലേക്ക് ഒന്ന് കൂടെ കയറികിടന്ന അവളെ ചേർത്തുപിടിച്ചുകൊണ്ട് നെറ്റിയിൽ ഉമ്മനൽകി

ഇന്നലെ അവിടുന്ന് പോരും മുൻപ് കുളിച്ചതാ പെണ്ണേ കുളിക്കാഞ്ഞിട്ട് തലക്കൊക്കെ ഒരു കനം പോലെ

ബാത്‌റൂമിൽ കയറി കക്കൂസിൽ പോക്ക് കഴിഞ്ഞ് അവളുടെ ബ്രഷെടുത്തു പല്ല് തേക്കുമ്പോ അവൾ വാതിലിൽ മുട്ടി

കൈയിൽ പുതിയ ബ്രെഷുമായി നിൽക്കുന്ന അവൾ ഞാൻ പല്ല്തേക്കുന്നത് കണ്ട് തിരികെ പോയി

അല്പസമയത്തിനുശേഷം കുളിക്കുന്നതിടെ തിരികെ വന്ന് വാതിലിൽ തുറന്നുകൊണ്ട് ടവ്വൽനീട്ടിയ അവളുടെ കൈ പിടിച്ചുകൊണ്ട് അകത്തേക്ക് കയറ്റി

വാടീ ഒരുമിച്ചുകുളിക്കാം

ശെരി എന്നപോലെ ചിരിയോടെ പതിയെ കൈവിടുവിച്ചുകൊണ്ടവൾ പറ്റിച്ചു പുറത്തേക്കിറങ്ങി

ഈ ഞായറാഴ്ച രാവിലെ തന്നെ കുളിക്കാനോ തന്നെ അങ്ങ് കുളിച്ചാൽ മതി

ഷവർ ഓഫ്‌ ചെയ്തു പുറത്തേക്കിറങ്ങുമ്പോ മുറിയിൽ നിന്നും ഇറങ്ങി ഓടാൻ പോയ അവളെ വാതിൽക്കൽ വെച്ച് ഇടം കയ്യിലൊതുക്കി അവളെയും എടുത്തുകൊണ്ട് ബാത്‌റൂമിലേക്ക് നടന്നു

വേണ്ട ഇന്ന് ലീവാ

എന്ത് കുളിയൊ

ആ...

അതൊന്നും കേൾക്കാതെ അവളെ കൊണ്ടുപോയി ശവറിനുകീഴിൽ പിടിച്ചുകൊണ്ട് ഷവർ ഓൺ ചെയ്യുമ്പോഴും അവൾ ചിണുങ്ങി കൊണ്ടിരുന്നു

അവൾ മുഴുവനായും നനഞ്ഞു കഴിഞ്ഞതും നിലത്ത് നിർത്തി

കുറുമ്പോടെ ചിണുങ്ങിക്കൊണ്ട് അവളെന്റെ നെഞ്ചിൽ കടിച്ചു

പട്ടീ... കടിക്കല്ലേ... വേദനിക്കുന്നു...

കടിവിട്ട് എന്നെ നോക്കി നിൽക്കുന്ന അവളെ നോക്കി

ഏതായാലും നനഞ്ഞില്ലേ ഇനി കുളിച്ചിട്ട് പോവാം വാ

💬 Comments

View all comments