0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

എഴുത്തിലേക്ക് നോക്കി അനങ്ങാതെ നിന്നു ഉമ്മാന്റെ കണ്ണിൽ നിന്നും കണ്ണീരുറ്റി എഴുത്തിന് മുകളിൽ വീഴുന്നത് കണ്ട് എന്റെ നെഞ്ച് പിടഞ്ഞു ഉമ്മാനെ ചേർത്തുപിടിച്ചുകൊണ്ട് നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്

അയ്യേ ഞാൻ തമാശക്ക് പറഞ്ഞതല്ലേ ഒന്നും കൊണ്ടുവന്നില്ലെന്ന് അപ്പോയെക്കും കരഞ്ഞോ എന്റെ സുലു കുട്ടി

ഞാൻ കരുതി എന്നെ മറന്നുപോയെന്ന്

അങ്ങനെ മറക്കുമോ ഞാനെന്റെ ചുന്ദരി കുട്ടിയെ എന്റെ ശ്വാസമല്ലേ എന്റെ ഉമ്മച്ചി

പോടാ ഇതൊക്കെ ഏതേലും പെൺപിള്ളേരോട് പോയിപറ എന്നിട്ട് അവളേം കൂട്ടി ഇങ്ങ് പോര്

ഹാ നടന്നത് തന്നെ അവര് ചെരിപ്പൂരിയടിക്കും ഇതേ പണ്ട് അഹമ്മദ് പെണ്ണ് കാണാൻ വന്നപ്പോ നാണിച്ചു മുഖത്തുനോക്കാതെ നിന്ന സുലൈഖാന്റെ എൺപതുക്കൾ അല്ല കാലചക്രം നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു കിളവീ

അത് കേട്ട് എല്ലാരും ചിരിച്ചു

ഏതാ ആ കുട്ടി

ഏത് കുട്ടി

ഇന്ന് സ്റ്റേജിൽ വന്ന് നിന്റെ കൈയിൽ പിടിച്ച കുട്ടി

ഞെട്ടി വല്ലിത്തയെ നോക്കുമ്പോ അവൾ എന്നെ നോക്കി നിൽക്കുകയാണ്

"കുരിപ്പ് എല്ലാം പറഞ്ഞെന്ന് തോനുന്നു ഒന്ന് നോക്കാം" എന്ന് മനസിനോട് പറഞ്ഞു

ഓഹ്... അതോ അത് അവന്മാരുടെ ഫ്രണ്ട് ആണ്

പ്രതീക്ഷയോടെ എന്തോ കേൾക്കാൻ നിന്ന ഉമ്മമൗനമായി

ഇത്ത : ഇത് തുറന്നുനോക്കുന്നില്ലേ

പോക്കറ്റിൽ നിന്നും ബ്രേസ്ലറ്റ് എടുത്ത് എന്തോ ആലോചിച്ചുനിൽക്കുന്ന ഉമ്മാന്റെ കൈയിൽ കെട്ടികൊടുത്തശേഷം ചെയിൻ ഇട്ടുകൊടുത്തു കൊണ്ട് തിരക്കൊന്നു കഴിയട്ടെ ഇതിന് നമുക്കൊരു ലോക്കറ്റ് വാങ്ങണം

ഇത്തമാരും ഉപ്പയും ഒക്കെ ചെയിനും കൈചെയ്നും നോക്കി

ഇത്ത : ചെയിൻ എത്ര പവനാടാ

എട്ട് പവൻ

വല്ലിത്ത : കാഴ്ച്ചക്ക് അത്രേം തൂക്കം തോന്നുന്നില്ലെങ്കിലും നല്ല

💬 Comments

View all comments