Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
എല്ലാർക്കുമുണ്ട് വാങ്ങിത്തരാൻ പറഞ്ഞപ്പോ ഉപ്പച്ചി ഉമ്മച്ചീനെ അടിച്ചു ഉപ്പച്ചി വാങ്ങിത്തരൂല
ഞാൻ വല്ലിത്തയേ നോക്കി അവൾ പതറി നിൽക്കുന്നു
നിന്നെ അവൻ അടിക്കാറുണ്ടോ
(പകപ്പ് മറച്ചുവെച്ചു ഒരിളിഞ്ഞ ചിരിയോടെ)ഹേയ്... അതെന്തോ തമാശക്ക്
ഇവളെ കമ്മലും മാലയുമൊക്കെ എവിടെ
അത്... അത്... അത്ചെറിയൊരു അത്യാവശ്യം വന്നപ്പോ ഹാ... കഴിഞ്ഞ വരവിനു പണയംവെച്ചതാ
(ഞാനവളെ ചേർത്തുപിടിച്ചു) നമ്മക്ക് പോയി വാങ്ങാ ഇപ്പൊ മോള് ചോക്ലേറ്റ് ഒക്കെ തിന്ന് പോയി കിടന്നോ നമുക്ക് കമ്മലും മാലയും എല്ലാം വാങ്ങാട്ടോ ചെല്ല് മക്കൾ പോയി കിടന്നോ
അവര് മുറിയിലേക്ക് പോയി കഴിഞ്ഞു മുറിയുടെ കതക് വെളിയിൽ നിന്ന് ചാരി
നിന്നെ അവൻ തല്ലാറുണ്ടോ...
വീണ്ടും അതേ ചോദ്യം കേട്ട് ഇത്ത തലകുനിച്ചു നിന്നു
അവൻ തല്ലാറുണ്ടോന്ന്
മ്മ്... ഹും... അവൾ ഇല്ലെന്ന പോലെ തലയാട്ടി
കൊച്ചിനൊരു നിറമുള്ള ഫാൻസി കമ്മല് പോലും വാങ്ങികൊടുക്കാൻ അവനെക്കൊണ്ട് പറ്റില്ലേ നാട്ടിൽ ദിവസം പണിക്ക് പോയിട്ട് ഞാൻ വാങ്ങിയില്ലേ അവളെ കാതിലും കഴുത്തിലും വളയും കൈചെയിനും അരയിലും കാലിലുമടക്കം
അതിന്റെ കാൽ പവനില്ലാത്ത കമ്മല് വിറ്റ് തീർക്കാൻ പറ്റുന്ന എന്ത് ദാരിദ്ര്യമാ അവന്
ഇത്താ നിന്നോടാ ചോദിക്കുന്നെ... വാ തുറന്ന് പറ
തുടം പോലൊരു ചെയിൻ നിന്റെ കഴുത്തിലുള്ളപ്പോ അത് പോലും എടുക്കാതെ ആ കൊച്ചിന്റെ കമ്മലടക്കം എല്ലാം എടുത്തു തൊലച്ചത് അവൻ ആരെ ഉമ്മാനെ കെട്ടിച്ച കടം തീർക്കാനാന്നാ നീ പറയുന്നേ
ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ നോക്കി
ഒക്കെ പോട്ടെ അവൻ നിന്നെ തല്ലിയ കാര്യം പറഞ്ഞപ്പോ നീ എന്തിനാ ഞെട്ടിയെ ചോദിക്കുന്നതിനെല്ലാം നീ
💬 Comments
View all comments