0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

ബസ്സിൽ കയറാനും കയറിയാൽ തന്നെ പെൺകുട്ടികൾക്ക് നേരെ നോക്കാനും ഭയപ്പെട്ടു അവിടങ്ങളിൽ പോലീസുകാർ പരിശ്രമിച്ചിട്ട് ഒഴിപ്പിക്കാൻ കഴിയാത്ത പൂവൻ കോഴികൾ ഭയത്താൽ കൂടോടെ മറ്റിടങ്ങൾ തേടിപ്പോയതും ആ ഭയത്തിന്റെ പേരിൽ തന്നെ ഇന്നും ആ റൂട്ടിലോടുന്ന ബസ്സ് ജീവനക്കാർ പുതുതായി ബസ്സിൽ കയറുന്ന ഞരമ്പന്മാരോട് ഭയത്താൽ തങ്ങൾ ജീവൻ കൈയിൽ പിടിച്ച് പാതി കണ്ട ചെകുത്താന്റെ താണ്ടവത്തെ ഭയത്തോടെ വിവരിക്കും ഇനിയും ഒരു പെണ്ണിന് വേണ്ടി അവൻ വീണ്ടും വന്നാൽ തങ്ങളെ അതുപോലെ ചെയ്യുമോ അതിലും ഭേദം മരണമാണ് എന്നഭയത്താൽ ഞരമ്പന്മാരെ കൈകാര്യം ചെയ്യാൻ ആ റൂട്ടിലെ ബസ്സ് ജീവനക്കാർ തന്നെ ആയിരുന്നു മുന്നിൽ, വർഷങ്ങൾക്കിപ്പുറം പോലും അവന്റെ വരവോർത്ത് കേട്ടറിഞ്ഞവർ പോലും ഭയക്കുന്നു എങ്കിൽ അതിന് കാരണം അവന്റെ ശിക്ഷകൾ മറ്റുള്ളവരുടെ ചിന്തകൾക്കുമപ്പുറമാണ് എന്നത് മാത്രമാണ്

ഒന്നും മിണ്ടാതെ തരിച്ചിരിക്കുന്ന ആദിയെയും കൂട്ടി മെഡിക്കൽ ഷോപ്പിൽചെന്ന് ബെറ്റാഡിനുംക്ലോതും പഞ്ഞിയും വാങ്ങി മുറിവ് ക്ലീൻ ചെയ്ത് കെട്ടി അവൻ പറഞ്ഞ ഷോപ്പിലേക്ക് വണ്ടിയെടുത്തു ഷോപ്പിൽ കയറിയതും അവൻ ഒരു ടവ്വൽ(കർച്ചീഫ്) കൈയിൽ ചുറ്റി ഞങ്ങൾ അവർക്കായി കാത്തിരിക്കെ അവരെയും കൊണ്ട് അഫി വന്നു കുട്ടികളുടെ ഒഴികെ എല്ലാരുടെയും മുഖത്ത് ശോക ഭാവം അവർക്ക് പർച്ചേസ് ചെയ്യാൻ അഫിയെ ഏൽപ്പിച്ചു ഞങ്ങൾ മാറിയിരുന്നു

അതിനിടയിൽ കാര്യം കുറച്ചൊക്കെ സമാധാനത്തിൽ ഞാനവനോട് പറഞ്ഞു

ഇനി എന്താ പ്ലാൻ

എനിക്കും വലിയ പിടിയില്ല അവൻ നാട്ടിൽ വരും വരെ കാത്തിരിക്കണം അല്ലാതെ വേറെ വഴിയില്ല

മ്മ്... അത് ശെരിയാ...

അവരോട് നീ മയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാകുമോ

അത് കൂടുതൽ പ്രശ്നമാവുകയെ ഉള്ളൂ

പിനെ എന്ത് ചെയ്യും

(അല്പ സമയം ആലോചിച്ചശേഷം) നീ... നീതന്നെ പറയണം നീ അപേക്ഷ ആയിട്ടല്ല നിന്റെ തീരുമാനം ആയിട്ട് നാലുപേരെയും ഒരുമിച്ച് വിളിച്ചിരുത്തി നീ അവരോട് കാര്യം പറയണം നിന്റെ തീരുമാനം അവർക്കത് അനുസരിച്ചേ പറ്റൂ...

മ്മ്...

ഞാൻ പോവുകയാണെന്നും ആദി ഒപ്പം കാണുമെന്നും പറയാൻ അഫിയെ വിളിച്ചു പോവല്ലേ കാണണം എന്ന് പറഞ്ഞപ്പൊ ഷോപ്പിന്റെ മുന്നിലേക്ക് വരാൻ പറഞ്ഞു

അഫിയോടൊപ്പം അഭിയും പാത്തുവും വന്നു പാത്തൂനെ

💬 Comments

View all comments