Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
അല്പ സമയം കഴിഞ്ഞു ബാക്കി
നേരത്തെ അവന് വെള്ളം കൊടുത്ത പാത്രവും ഒരു തവിയുമായി അവൾ വാതിൽ തുറന്നു പുറത്തേക്ക് പോയി അല്പം കഴിഞ്ഞു കൈയിൽ ഗ്ലൗ ഇട്ട ഒരു കൈയിൽ തവിയും മറു കൈയിൽ മഗിൽ വെള്ളവുമായി തിരികെ വന്ന് വെള്ളം അവന് നേരെ നീട്ടികൊണ്ട് അവനെ നോക്കി
കുടിച്ചോ... ഒരാഴ്ചയായി റംലത്ത ഇല്ലാത്തോണ്ട് കഴുകുക പോലും ചെയ്യാത്ത കക്കൂസിലെ വെള്ളമാ...
അവൻ അറപ്പോടും നിസ്സഹായതയോടും അവളെ നോക്കി
കുടിച്ചോ ഇല്ലേൽ തരുന്ന വേദനയിൽ നീ തന്നെ നിന്റെ പല്ല് കടിച്ചുപൊട്ടിക്കും
വെള്ളം വാങ്ങാൻ നീട്ടിയ കൈ പിടിച്ചുകൊണ്ട് അവനെ നേരെ ഇരുത്തി അവൾ കൊടുത്ത വെള്ളം അറപ്പോടും ആർത്തിയോടും കുടിക്കുന്ന അവനെ നോക്കി നിന്നു ദാഹത്താൽ മഗിലെ വെള്ളം മുഴുവനായി കുടിച്ചു തീർത്ത അവനെ നോക്കി ചിരിച്ചുകൊണ്ട് അഫി കപ്പ് തിരികെ വാങ്ങി
ഇക്കാ കാപ്പിയിൽ മധുരമിട്ട് കുറച്ച് ഇതിലേക്കൊഴിച്ചേ
തിളച്ചു കൊണ്ടിരിക്കുന്ന കടും കാപ്പിയിൽ മഥുരമിട്ടിളക്കി കപ്പിലേക്ക് ഒഴിച്ചുകൊടുത്തു
ഫ്രീസറിൽ കട്ട പാലുണ്ട് അതും കുറച്ചിട്ടേ
ആവി പറക്കുന്ന കാപ്പിയിലേക്ക് കട്ടയായിരിക്കുന്ന പാലിനെ എടുത്തിട്ടു നിമിഷനേരം കൊണ്ട് പാൽ അലിഞ്ഞില്ലാതായി അല്പം കൂടി ഇട്ടു നല്ല തണുത്ത കാപ്പി പുതുമഴയിൽ കലങ്ങി ഒലിക്കുന്ന പുഴപോലെ ചുവന്ന നിറത്തിൽ സ്ട്രോങ്ങ് പാൽ കാപ്പി റെഡിയായതും കൈയിലെ തവി അതിലിട്ട് ഇളക്കി കൊണ്ട് അവൾ അവനെ നോക്കി കൈയിലെ കപ്പ് അവന് നേരെ നീട്ടികൊണ്ട്
അഫി : നല്ല തണുത്തിട്ടുണ്ട് കുടിച്ചോ ക്ഷീണം മാറി നല്ല ഉന്മേഷം കിട്ടും നെസ്സ് കോഫി ആണ് പൊടിയുഉണ്ടാവുകയുമില്ല നല്ല ടേയ്സ്റ്റും ഉണ്ടാവും കുടിച്ചോ
കപ്പ് കൈയിലേക്ക് വാങ്ങി അല്പം കുടിച്ചുകൊണ്ട് കയ്പ്പ് കാരണം അവളെ നോക്കിയ അവനെ അവൾ തുറിച്ചു നോക്കിയതും അവൻ വീണ്ടും മൊത്തി കുടിച്ചു ഒരു ചിരിയോടെ മേറ്റ് വലിച്ചിട്ട് അതിലേക്ക് സ്പൂൺ വെച്ചുകൊണ്ടവൾ പുറത്തേക്ക് പോയി
ഒരു കപ്പ് എടുത്ത് ഇത്തിരി കാപ്പി ഒഴിച്ചു അതിലേക്ക് തണുത്ത പാലൊഴിച്ചു രുചി നോക്കി ടേബിളിൽ വെച്ചുകൊണ്ട് കാപ്പി കുടിക്കുന്ന അവനെ നോക്കി കയ്പ്പെങ്കിലും ഭയത്തേക്കാൾ വലിയ കയ്പ്പതിനില്ല
💬 Comments
View all comments