0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

കരുതി ഞാൻ മരിക്കുവാണെന്ന് ഒന്ന് തടയുക പോലും ചെയ്യാതെ മാമൻ അടിക്കുന്നത് നോക്കി നിന്ന ഉപ്പാന്റെ മുഖം എനിക്കിപ്പോഴും ഓർമയുണ്ട് മൂന്നാമത്തും കാല് വയറിൽ കൊള്ളുന്ന വേദന പോലും ഞാൻ അറിഞ്ഞില്ല അതോടെ എന്റെ കണ്ണടഞ്ഞു പോയി

അവൾ അനുഭവിച്ചതോർത്ത് അവളെ ഇറുക്കെ പുണർന്നു കിടക്കുന്ന എന്റെ കണ്ണിൽ നിന്നും കണ്ണു നീര് ഒലിച്ചിറങ്ങി തൊണ്ട വരണ്ടുണങ്ങി ഒരക്ഷരം പുറത്ത് വരാതെ അവളെ നോക്കി കിടന്നു ഇടയ്ക്കിടെ ഒലിച്ചിറങ്ങുന്ന കണ്ണീരിന്റെ നനവും മുറുകുന്ന പിടിയും അല്ലാതെ പിന്നെ അവൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല കുറേ സമയത്തിന് ശേഷം അവൾ നെഞ്ചിൽ തളർന്നുറങ്ങുമ്പോഴും ഉറക്കം വരാതെ അവളെ തലോടി കിടന്നു

ജനിച്ചിരുന്നേൽ ആണായിരുന്നിരിക്കുമോ അതോ പെണ്ണായിരുന്നിരിക്കുമോ... വികൃതി ആയിരുന്നിരിക്കുമോ... ഇവളെ പോലെ ചെറിയ ചെറിയ കാര്യങ്ങൾക്ക് വാശി പിടിക്കുമായിരിക്കുമോ... ഇവളിപ്പോ പഴയ പോലെ വാശിയും കുറുമ്പും കാട്ടാറില്ല... ഒരുപാട് മാറിപോയിരുന്നു... അവൾ മെച്യൂട് ആയതാണെന്ന് കരുതിയ എനിക്കാണ് തെറ്റിയത്

ചിന്തകൾ ഉറക്കത്തെ ആട്ടിയോടിച്ചു അവളെ തഴുകികൊണ്ട് കിടക്കെ അവളുടെ ഫോൺ റിങ് ചെയ്യുന്നത് കണ്ട് ഫോൺ എടുത്തു

ഹലോ...(പതിഞ്ഞ ശബ്ദത്തിൽ)

ഹലോ... (മറുവശത്തുനിന്നും ഒരു പെൺ ശബ്ദം) ഇത് ഷെബിക്ക അല്ലേ...

ആ... ഷെബിയാണ്

ഞാൻ സെലിനാണ്... ഓർമ്മയുണ്ടോ...

ആ... ശബ്ദം കേട്ടപ്പോ മനസിലായി അഫിയുടെ ഫ്രണ്ടല്ലേ... നമ്മൾ കുറേ വട്ടം കണ്ടിട്ടുണ്ടല്ലോ... ഓർമയില്ലാതിരിക്കുമോ....

അപ്പൊ എന്നെയും എന്റെ ശബ്ദവും ഒക്കെ ഇപ്പോഴും ഓർമ്മയുണ്ടോ...(അവളുടെ സ്വരത്തിൽ പ്രതീക്ഷകൾ മുഴച്ചുനിന്നു)

പരിജയപ്പെടുന്നവരെയും... ശബ്ദവും ഒന്നും മറന്നുപോവില്ല...

അപ്പൊ അത്രേ ഉള്ളോ... (നിരാശയോടെ) ഞാൻ കരുതി...

സെലിനിപ്പോ എവിടെയാ എത്താറായോ...

ഞാൻ അവളെ ഗേറ്റിന് മുന്നിലുണ്ട്... അവളോടൊന്നു പറയാമോ...

ഞാൻ പറയാം...അവളിപ്പോ വരും... ഫോൺ സൈഡിൽ വെച്ചുകൊണ്ട്

അഫീ... മോളേ... എണീക്ക്...

ഇത്തിരി നേരം കൂടെ...

നിന്റെ ഫ്രണ്ട് വന്നു അവൾ ഗേറ്റിലുണ്ടെന്ന്

അവൾ തല ഉയർത്തിനോക്കി പതിയെ എഴുനേറ്റ് അലമാരയിൽ നിന്ന് ഒരു കോട്ടൺ നൈറ്റി എടുത്ത് മുകളിലൂടെ ഇട്ടു മുടി ചുറ്റി കെട്ടി ശ്വാളും എടുത്തിട്ട് എന്നെ നോക്കി

ഇപ്പോ വരാ അവൾക്കൊന്ന് ഗേറ്റ് തുറന്നുകൊടുക്കട്ടെ

മ്മ്...

അവൾ പോയതിനു

💬 Comments

View all comments