Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ചേർത്ത് ചാരി ഇരുന്നുകൊണ്ട് തല ചെരിച്ചവളെന്റെ കവിളിൽ ഉമ്മവെച്ചു കൈയിലെ സിഗരറ്റിൽ നിന്നുമൊരു പുകയെടുത്തുകൊണ്ട് അവളുടെ തല ചെരിച്ചു ചുണ്ടോട് ചുണ്ട് ചേർത്തു വായിലേക്ക് പുകയെ കൊടുത്തു വലം കൈയിലെ കപ്പിനെ ചാരുപടിയിലേക്ക് വെച്ചവളുടെ വയറിലൂടെ കെട്ടിപിടിച്ച കൈക്ക് മുകളിൽ കൈ വെച്ചവൾ ശാന്തമായി കണ്ണടച്ചിരുന്നു
സെലിൻ : വർഷമിത്ര ആയിട്ടും നിങ്ങളെ പ്രേമത്തിന് കുറവൊന്നുമില്ലല്ലോ...
അഫി : (കണ്ണുതുറന്നവളെ നോക്കി) റൂഹിൽ കലർന്നുപോയതല്ലേ അടർന്നു പോവില്ല
സെലിൻ : അടുത്തെവിടെയാ മെഡിക്കൽ ഷോപ്പ് തുറന്നിട്ടുണ്ടാവുക
ടൗണിൽ ഉണ്ടാവും
സെലിൻ : എങ്കിൽ ഞാൻ പോയിമെഡിസിൻ വാങ്ങിവരാം...
നിക്ക് ഞാനും വരാം എന്റെ വണ്ടി ടൗണിലാണ് ഇവിടെ പണിക്കാരി എഴുനേൽക്കാറായി
ചായകുടിച്ചു ഞങ്ങൾ ഇറങ്ങി വണ്ടി മുന്നോട്ട് പോയ്കൊണ്ടിരിക്കെ എന്റെ ചിന്ത മുഴുവൻ അഫിയെപ്പറ്റിയായിരുന്നു
ഇക്കാ... എവിടെയാ മെഡിക്കൽ ഷോപ്പ്...
ഹേ... ആ കുറച്ചൂടെ മുന്നോട്ട്
ഇക്ക എന്താ ഈ ആലോചിക്കുന്നെ
ഒന്നുമില്ല...
പറയാൻ പറ്റുന്നതാണേൽ പറയ്... എനിക്കെന്തേലും സൊലൂഷൻ പറയാൻ പറ്റുന്ന കാര്യമാണെൽ ഞാൻ പറയാം
(ആലോചിച്ച ശേഷം)സെലിൻ എനിക്ക് നിന്റെ ഒരു ഹെല്പ് വേണം
എന്താ ഇക്കാ...എന്തായാലും പറഞ്ഞൊ എന്നെകൊണ്ട് പറ്റുന്ന എന്തായാലും ഞാൻ ചെയ്യും...
പക്ഷേ നീ എനിക്കൊരു വാക്ക് തരണം നമ്മളീ പറയുന്ന കാര്യം നമ്മൾ രണ്ടാളുമല്ലാതെ മൂന്നാമതൊരാൾ അറിയരുത് അഫി പോലും
ഇക്ക പറ എന്നെ കൊന്നാലും ആരോടും ഞാൻ പറയില്ല എന്റെ അമ്മ സത്യം
മ്മ്...സെലിൻ അഫി ഇപ്പൊ പഴയപോലല്ല അനുഭവിച്ച പ്രശ്നങ്ങൾ അവളുടെ സ്വഭാവം ആകെ മാറ്റി
മ്മ്... ഞാനും ശ്രെധിച്ചു അവളുടെ പഴയ ചിരി അവളുടെ മുഖത്തില്ല ഇപ്പൊ ഉള്ള ചിരി റിയൽ അല്ലാത്തപോലെ എന്നാൽ ഇക്കാന്റെ അടുത്തിരിക്കുമ്പോ ആ ചിരിക്കൊരു ഒറിജിനാലിറ്റി ഉണ്ട്
മ്മ്...എനിക്കും അധികമൊന്നും അറിയില്ല അവൾ പറഞ്ഞ കുറച്ച് കാര്യങ്ങൾ കേട്ടതെ എനിക്കവളെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാത്ത അവസ്ഥയാ... പാവം ഒറ്റയ്ക്ക് കുറേ അനുഭവിച്ചു
ഞങ്ങളും കോളേജ് കഴിഞ്ഞു പിന്നെ ഇപ്പോഴാ കാണുന്നെ ഓരോരുത്തരും ഹയർ സ്റ്റഡീസിന് പല ഭാഗങ്ങളിലേക്ക് പോയി എങ്കിലും ഫോണിൽ ഇടക്കൊക്കെ കോണ്ടാക്റ്റ് ഉണ്ടായിരുന്നു സ്റ്റഡിസ് കഴിഞ്ഞു ജോലിയും തിരക്കും
💬 Comments
View all comments