Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
മോൻ എന്നും നന്നായിരുന്നു കണ്ടാൽ മതിയിത്താക്ക്....
സന്ധ്യയായി തുടങ്ങുവാ തിരിച്ചു പോവണ്ടേ...
പോവാം...
തിരികെയുള്ള നീന്തലിൽ പാതി കഴിയുമ്പോയേക്കും ഇത്ത തളർന്നെങ്കിലും ചെറിയൊരു സപ്പോട് കൊടുത്തതിനാൽ നീന്തി മറുകര പറ്റി ഇരുന്നു കിതക്കുന്ന ഇത്താനെ നോക്കി മുണ്ടെടുത്തു പിഴിഞ്ഞുടുത്തു ഷർട്ടും തോളിലിട്ടുകൊണ്ട് ഇത്താന്റെ കൈപിടിച്ച് ഒരു കൈയിൽ ശ്വാളുമെടുത്തു ഇത്തയും എണീറ്റ് കൂടെ നടന്നു അവളുടെ ചുരിദാർ നനഞ്ഞു ശരീരത്തിൽ ഒട്ടികിടക്കുന്നതിനാൽ അവൾക്ക് നടക്കാൻ ബുദ്ധിമുട്ടാണെന്ന് മനസിലായതിനാൽ അവളെ എടുത്ത് തോളിലിട്ട് നടക്കുന്നതിനിടെ അല്പം പുറകോട്ട് നീങ്ങി മുഖത്തേക്ക് നോക്കി
താഴെ ഇറക്കെടാ നല്ല ഭാരം കാണും
(ഒന്ന് കുലുക്കി) അധികമൊന്നുമില്ല ഒരറുപതു അറുപത്തിയഞ്ചു കിലോ കാണും
പണ്ട് നിനെ ഇങ്ങോട്ടും അങ്ങോട്ടും ഒക്കെ ഞാൻ ഒരുപാടെടുത്തോണ്ട് നടന്നിട്ടുണ്ട് ആ നീ ഇപ്പൊ എന്നെ എടുത്തോണ്ട് പോവാൻ മാത്രം വലുതായി
ഉപ്പ് വെള്ളത്തിൽ കുളിച്ചതാ പോയിട്ട് ശെരിക്കൊന്നു കുളിച്ചോ ഇല്ലേൽ പനിച്ചിട്ട് നാളെ എണീക്കില്ല
ആടാ...
വീട്ടിൽ ചെല്ലുമ്പോതനെ അടുക്കളയിൽ നിന്ന് ഉമ്മ ഇറങ്ങിവന്നു
ഉമ്മ : നീ ഇവളെ എടുത്തോണ്ടാണോ പോന്നേ...
ഡ്രസ്സ് നനഞ്ഞു നടക്കാൻ കഷ്ടപ്പെടുന്നതുകണ്ടപ്പോ ഞാനിങ്ങെടുത്താതാ
ഇറക്കം തിരിഞ്ഞ നേരത്താണോ പുഴേലിറങ്ങുന്നേ... പനി പിടിപ്പിക്കാതെ പോയി കുളിച്ചേ രണ്ടാളും...
ചീത്തയും തല്ലും കിട്ടാത്ത ഞങ്ങളുടെ ആദ്യത്തെ കുളിക്ക് തുടക്കം കുറിച്ചുകൊണ്ട് അയലിന്നു തോർത്തുമെടുത്ത് ഞാൻ കിണറിനരികിലേക്കും അവൾ കുളിമുറിയിലേക്കും പോയി
കുളി കഴിഞ്ഞു അകത്ത് കയറി ഡ്രസ്സ് മാറി അടുക്കളയിൽ ചെന്നു ഉമ്മാനെ കെട്ടിപിടിച്ചു
എന്താ സുലുകുട്ടീ ഉണ്ടാക്കുന്നെ
പൊറോട്ട ഉണ്ടാക്കാനാടാ
ഇങ്ങോട്ട് മാറ് ഞാൻ കുഴച്ചുതരാം
ഉമ്മാനെ മാറ്റിനിർത്തി കൈ കഴുകിവന്ന്
💬 Comments
View all comments