Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
അയാളുടെ കൈയിലേക്ക് കൊടുക്കുമ്പോ അയാളുടെ മുഖം ആകെ വിവർണമായി എന്റെ ഫോൺ അടിഞ്ഞു ബിച്ചുവാണ് കാൾ എടുത്തു ലൗഡിൽ ഇട്ടു
ഹലോ...
പറ...
പറഞ്ഞ ആൾക്ക് എൽ പി സ്കൂളിന് പുറകിൽ ബേക്കറി ഐറ്റംസ് ഉണ്ടാക്കുന്ന പരിപാടിയാണ് സ്വന്തമായി പത്ത് സെന്റ് സ്ഥലംവും വീടും കൂടി ഉണ്ട് വീട്ടിലേക്കും തിരികെയും നടന്നാണ് പോവാറ് വീട്ടിൽ പ്രായമായ ഉപ്പയും ഉമ്മയും മൂന്ന് പെൺ മക്കളും ഉണ്ട് മൂത്തവൾ റാഹില പ്ലസ്റ്റു സയൻസ് വടകര ഹൈസ്കൂളിൽ അതിന്റെ താഴെ ഉള്ള റാമിസയും റാഷിനയും ഇരട്ടകളാണ് രണ്ടും ഒൻപത്തിൽ പഠിക്കുകയാണ് ആളൊരു പാവമാണ് ആരോടും ഒരു പ്രശ്നത്തിനും പോവില്ല എന്നാ അറിഞ്ഞത് പിന്നൊരു കാര്യം ഭാര്യ ഇളയ കുട്ടികളെ പ്രസവിച്ചപ്പോ മരിച്ചുപോയതാ...
ഫോൺ ലൗഡ് ഓഫാക്കി ചെവിയോട് ചേർത്തു
മൂപ്പരൊറ്റയ്ക്കാണ് പിന്നെ മക്കളെ വളർത്തിയതൊക്കെ രണ്ടാമത് കല്യാണം കഴിക്കാൻ ബന്ധുക്കൾ നിർബന്തിച്ചിട്ടും വരുന്നവൾ മക്കളെ നോക്കിയില്ലെലോ എന്നും പറഞ്ഞു കെട്ടാതിരുന്നതാ...
എടാ... ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ...
പറയെടാ...
അവർക്കുള്ള പണിയാണേൽ നമുക്കിത് വേണ്ടടാ...
ഹേയ്...പണിയൊന്നുമല്ല ഒരാളെ പരിചയപെട്ടു അപ്പൊ അയാളെ പറ്റി ഒന്നറിയണമെന്ന് തോന്നി അത്രേ ഉള്ളൂ... ശെരിയെടാ...
ഫോൺ വെച്ച് അയാളെ നോക്കുമ്പോ കൈയിലെ പൊട്ടിയ ഫോണിലേക്ക് നോക്കിയിരിക്കുന്ന അയാളുടെ കവിളിലൂടെ കണ്ണുനീര് ഒലിച്ചിറങ്ങുന്നത് കണ്ടു അയാളുടെ തോളിലൂടെ കൈ ഇട്ടു കൊണ്ടായാളെ ചേർത്തുപിടിച്ചു
സോറി... ഞാൻ ഇന്ന് തന്നെ ഇതിലും നല്ല വേറെ ഫോൺ വാങ്ങിത്തരാം...
ഇത് മക്കള് വാങ്ങിത്തന്നതാ... ഇതിലവളുടെ ഫോട്ടോ ഉണ്ടായിരുന്നു ഒന്ന് കാണാൻ എന്റെ കൈയിൽ ആകെ ആ ഒരു ഫോട്ടോയെ ഉണ്ടായിരുന്നുള്ളൂ... അയാളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീര് കണ്ട്...
എന്ത് മറുപടി കൊടുക്കണമെന്നറിയാതെ കുഴങ്ങി
അതേ വേറെ വീഡിയോ ഉണ്ടോ എന്ന് നോക്കുന്നതിനിടെ ഞാൻ കണ്ടിരുന്നു മെലിഞ്ഞു കൊലന്നനെ ഉള്ള സുന്ദരിയായ ആ പെണ്ണിന്റെ ഏതോ ആൽബത്തിൽ നിന്നുമെടുത്ത ഫോട്ടോയും മക്കളുടെയും പ്രായമായ മാതാപിതാക്കളുടെയും ഫോട്ടോ അതേ അതിനകത്താകെ ഒരു പത്തിരുപതു ഫോട്ടോകൾ മാത്രമാ ഉണ്ടായിരുന്നത്... ഛേ... ഇയാളെ പറ്റി അറിയും മുൻപ് ഫോൺ പൊട്ടിക്കരുതായിരുന്നു... ഇനി എന്ത് ചെയ്യും...
പെട്ടന്ന്
💬 Comments
View all comments