0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

പറയാൻ വന്ന അവളുടെ വാ പൊത്തി മിണ്ടരുതെന്ന് കാണിച്ചു തോക്ക് കൈയിൽ എടുത്ത് പിടിച്ചു ചെവി വട്ടം പിടിച്ചിരുന്നു ഞെരിയുന്ന ഇലകളുടെയും ചീവീടുകളുടെയും മണ്ണട്ടകളുടെയും നമച്ചിയുടെയും ഒരു കൂട്ടം പക്ഷികളുടെയും ശബ്ധം മാത്രം തൊട്ടടുത്തായി കേൾക്കുന്നു കാട് അവരുടെ രാജാവിന്റെ വരവറിയിക്കുകയാണ് താഴെ റോക്കി കയറിയ പൊന്തയിലേക്ക് നോക്കി ശ്വാസമടക്കി പിടിച്ചുകൊണ്ട് വലം കൈയിൽ തോക്ക് പിടിച്ചുകൊണ്ട് ഇടം കൈയുടെ ചൂണ്ടുവിരൽ കാഞ്ചിയിൽ വെച്ചു അകലെയായി കാടു കുലുങ്ങുമാറുച്ചത്തിൽ കാലൻ കോഴി കൂവുന്നു കാലൻ കോഴിയുടെ കൂവലിൽ ഭയന്ന അവളെന്റെ തോളിൽ മുറുകെ പിടിച്ചു കണ്ണടച്ചിരിക്കുന്ന അവളുടെ ഹൃദയത്തിന്റെ ദ്രുത താളം എന്റെ കൈയിലും കാതിലും അറിയാൻ കഴിയുന്നുണ്ട് അവളുടെ കൈയിൽ പിടിച്ചു കാലടി ശബ്ദം ഞങ്ങളിരിക്കുന്ന മരത്തിനു കീഴെ എത്തുവാനായി ഇനി ഏതാനും ചുവടുകൾ മാത്രം മരത്തിനു താഴെ സുന്ദരനായ രാജാവിന്റെ രൂപം തെളിഞ്ഞു

തുടരും...

💬 Comments

View all comments