0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ഇതിലും നല്ല വേറെ ഫോൺ വാങ്ങിത്തരാം...

ഇത് മക്കള് വാങ്ങിത്തന്നതാ... ഇതിലവളുടെ ഫോട്ടോ ഉണ്ടായിരുന്നു ഒന്ന് കാണാൻ എന്റെ കൈയിൽ ആകെ ആ ഒരു ഫോട്ടോയെ ഉണ്ടായിരുന്നുള്ളൂ... അയാളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീര് കണ്ട്...

എന്ത് മറുപടി കൊടുക്കണമെന്നറിയാതെ കുഴങ്ങി

അതേ വേറെ വീഡിയോ ഉണ്ടോ എന്ന് നോക്കുന്നതിനിടെ ഞാൻ കണ്ടിരുന്നു മെലിഞ്ഞു കൊലന്നനെ ഉള്ള സുന്ദരിയായ ആ പെണ്ണിന്റെ ഏതോ ആൽബത്തിൽ നിന്നുമെടുത്ത ഫോട്ടോയും മക്കളുടെയും പ്രായമായ മാതാപിതാക്കളുടെയും ഫോട്ടോ അതേ അതിനകത്താകെ ഒരു പത്തിരുപതു ഫോട്ടോകൾ മാത്രമാ ഉണ്ടായിരുന്നത്... ഛേ... ഇയാളെ പറ്റി അറിയും മുൻപ് ഫോൺ പൊട്ടിക്കരുതായിരുന്നു... ഇനി എന്ത് ചെയ്യും...

പെട്ടന്ന് അയാളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി മെമ്മറി കാർഡ് ഉണ്ടോ എന്ന് നോക്കി... ഇല്ല...

വിഷമിക്കാതിരിക്ക് ഇത് കൊണ്ട് പോയി ഇതിൽ നിന്ന് ഫോട്ടോ എടുക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ... തല്ക്കാലം ഞാൻ ഒരു ഫോൺ ഇപ്പൊ തരാം ഇതിലെ ഫോട്ടോ വേറൊരു പുതിയ ഫോണിൽ കയറ്റിയിട്ട് ഞാൻ കൊണ്ടുവന്നു തരാം...

ഫോൺ ഇല്ലെങ്കിലും ആ ഫോട്ടോ കിട്ടിയാൽ മതി...

ഫോട്ടോ ഞാൻ ശെരിയാക്കി തരും ഉറപ്പ്...(നടുവേ ബോഡും ബാറ്ററിയുമടക്കം മുറിഞ്ഞ ആ ഫോണിൽ നിന്നും ഫോട്ടോ എടുക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാമെങ്കിലും അങ്ങനെ പറഞ്ഞു എന്റെ പേഴ്സിൽ ഉണ്ടായിരുന്ന പൈസ എടുത്തു നീട്ടി) ചേട്ടൻ പുതിയൊരു ഫോണ് വാങ്ങിക്കോ

വേണ്ട...

എന്റെ ഒരു മനസമാധാനത്തിനു വാങ്ങ്...(അയാളുടെ പോക്കറ്റിലേക്ക് പൈസ വെച്ചുകൊടുത്തു) പൊട്ടിയ ഫോണിലെ സിം ഊരി കൊടുത്ത ശേഷം പേഴ്സും തിരികെ കൊടുത്തു കൊണ്ട്

💬 Comments

View all comments