0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

അവൾ പറഞ്ഞത് മനസിലായില്ലെങ്കിലും ഞാൻ അവളോട് പറഞ്ഞത് കേട്ടത് കൊണ്ട് ഊഹിച്ച അവൾ മനസിലായപോലെ അവളെ നോക്കി ചിരിച്ചു

ലെച്ചു : എനിക്കറിയാം... ഞാൻ ചുമ്മാ കാണിച്ചതല്ലേ...

അവൾ ചിരിച്ചുകൊണ്ടേനെ തോണ്ടി

എന്താ

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

ആ... ഞാൻ കണ്ടു

നിസാരമായി പറഞ്ഞുകൊണ്ട് നേരെനോക്കി വണ്ടിയൊടിക്കുന്ന എന്നെ നോക്കി മുഖം വീർപ്പിച്ചു സീറ്റിൽ ചാരിയിരുന്നു സാരി തലപ്പിൽ തെരുപ്പിപ്പിക്കുന്ന അവളെ കണ്ടു ചിരി അടക്കിപിടിച്ചു ടോയോട്ട എത്തും മുൻപ് വണ്ടി നിർത്തി അവരെ വിളിച്ചുനോക്കി ബിച്ചുവും അഫിയും എത്തുന്നേ ഉള്ളൂ മറ്റുള്ളവർ അവിടെ എത്തി അവരും കൂടെ വന്നശേഷം ഞങ്ങൾ വണ്ടിയെടുത്തു ടോയോട്ടക്ക് മുന്നിൽ ഇറങ്ങുമ്പോയാണ് അഫിയെ കാണുന്നത് സാരിയുടുത്തു തട്ടം ചുറ്റിയിട്ടുകൊണ്ട് മൊഞ്ചത്തിയതി വരുന്ന അവളെ നോക്കി ചിരിച്ചു അവളും ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ടടുത്തേക്ക് വന്നു എനോട് മുഖം വീർപ്പിച്ചുവെച്ച റിയയും അവളോട് ചിരിച്ചു

ഞങ്ങൾ അകത്തേക്ക് നടക്കേ

ഉപ്പ : എന്താടാ ഇവിടെ

ഒരു വണ്ടി നോക്കാൻ

ഉപ്പ : ആ വണ്ടി ഇല്ലേ പിനെന്തിനാ

അതിന് വണ്ടി എനിക്കല്ല

അകത്തേക്ക് കയറുമ്പോ ഉമ്മ അഫിയുടെ ഒപ്പം തന്നെയുണ്ട് അഫി റിയയെ അവളുടെ ഫ്രണ്ട് എന്നുപറഞ്ഞവർക്ക് പരിചയപ്പെടുത്തി അകത്ത് ഞങ്ങളെ സ്വീകരിച്ചിരുത്തി ഉമ്മ അഫിയെ അടുത്തുതന്നെ പിടിച്ചിരുത്തി എല്ലാർക്കും ജ്യൂസ് കൊണ്ട് തന്നു റിയ ആണേൽ മിണ്ടാതിരിക്കുകയാണെങ്കിലും എല്ലാരും സംസാരിക്കുന്നത് കേൾക്കുകയും ചിരിക്കുകയും ചെയ്യുന്നതിനിടയിലും എന്നെ നോക്കുമ്പോ മാത്രം മുഖം വീർപ്പിച്ചിരുന്നു

ഞാൻ എഴുന്നേറ്റു നടന്നു കറങ്ങി തിരിഞ്ഞ് അവർക്കരികിലെത്തി റിയയെ കണ്ണുകൊണ്ട് വരാൻ കാണിച്ചപ്പോഴും അവൾ മുഖം വീർപ്പിച്ചു തന്നെ

💬 Comments

View all comments