0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ബങ്ക്‌ളാവിന് മുന്നിൽ ചെന്ന് നിന്നു വണ്ടിയിൽ നിന്നും ഇറങ്ങി മുന്നിലെ പടുകൂറ്റൻ ബംഗ്ലാവ് കണ്ട്

ജാസ്മിൻ : ഈ കാടിനുള്ളിൽ ഇത്രവലിയ ബങ്ക്‌ളാവോ... അല്ല ഇതാരാ തീയൊക്കെ കത്തിച്ചേ...

അപ്പോഴേക്കും വാതിൽ തുറന്നുകൊണ്ട് അച്ചായൻ പുറത്തേക്ക് വന്നു അച്ചായനരികിലേക്ക് ചെന്ന് കെട്ടിപിടിച്ചു

അച്ചായോ എന്താ വിശേഷം

അച്ചായൻ : വിശേഷമൊക്കെ പിന്നെ പറയാം കയറി വാ... അവരെ നോക്കി

ആജാന ബാഹുവായ ആ മനുഷ്യനെ കണ്ട് പതറി നിൽക്കുന്ന അവരെ നോക്കി

ഇതാണ് ഈ കാടിന്റെ ഉടയോൻ, കയറി വരാൻ നോക്ക് അവിടെ നിന്നാൽ വല്ല ആനയോ കാട്ടുപോത്തോ പിടിച്ചോണ്ട് പോവും

പറഞ്ഞു തീർന്നതും ആനയുടെ ചിഹ്നം വിളി കേട്ടു ബാഗും നിലത്തിട്ട് രണ്ടുപേരും ഓടി അകത്ത് കയറിയ പുറകെ ഞങ്ങളും കയറി അകത്തേക്ക് ഓടിയതിനേക്കാൾ വേകത്തിൽ പുറത്തേക്ക് ഓടി വരുന്ന അവർക്കു പുറകെ നടന്നു വരുന്ന റോക്കിയെയും റോസിയെയും കണ്ട്

ഓടേണ്ട രണ്ടാളും ഓടിച്ചിട്ട് കടിച്ചു കീറും അവരോട് ഓടിജയിക്കാൻ നിങ്ങളെക്കൊണ്ട് പറ്റില്ല

ഭയത്തോടെ നിൽക്കുന്ന അവരെ ഒന്ന് നോക്കി റോക്കിക്കും റോസിക്കും അടുത്തിരുന്നു രണ്ടാളുടെയും കവിളിൽ തലോടി അവരെ ചൂണ്ടി അവർ എങ്ങോട്ടും പോവതെ നോക്കിക്കോണം അവരെ നോക്കി കൊമ്പല്ലു കാണിച്ചു മുരണ്ട ഇരുവരെയും കണ്ട് രണ്ടുപേരും പേടിയോടെ നോക്കുന്ന അവരെ നോക്കി

ഇത് റോസി ഇത് റോക്കി രണ്ടാളും നല്ല അസ്സല് വേട്ടക്കാരാ ഓടി രക്ഷപെടാൻ നോക്കിയാൽ ഇവര് ഈസിയായി നിങ്ങളെ പിടിക്കും പിടിച്ച് കഴിഞ്ഞാൽ ഒരു നുള്ള് ഇറച്ചി ബാക്കിവെക്കാതെ അവര് തന്നെ തിന്നും പറയുന്നത് അനുസരിച്ച് ഇവിടെ നിന്നാൽ ജീവനോടെ

💬 Comments

View all comments