Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
വിശപ്പില്ല...
മ്മ്...താൻ വാ... ഇവിടെ ഒറ്റയ്ക്കിരിക്കേണ്ട നമുക്ക് തിന്നാനുള്ളത് സെറ്റപ്പാക്കാം...
ഞാനുണ്ടാക്കിക്കൊള്ളാം...
(മുറിയിൽ നിന്നും ഡബിൾ ഭാരൽ ഗണും ബാഗും കത്തിയും കയറും എടുത്ത്) അതിനുണ്ടാക്കിയാൽ മാത്രം മതിയെന്നാരാ പറഞ്ഞേ ആദ്യം പോയി എന്തിനേലും കിട്ടുമോന്നു നോക്കാം...അവിടെ വാഷ് ബേസ്ഉണ്ട് താൻ പോയി മുഖം കഴുകി വന്നേ...
ചെന്ന് അച്ചായന്റെ വാതിലിൽ മുട്ടി
അച്ചായാ...
ആ... വരുന്നെടാ...
അച്ചായൻ വാതിൽ തുറന്നു
ഞാൻ തിന്നാനുള്ളത് ശെരിയാക്കട്ടെ... അച്ചായൻ റോസിയെ മുറിയിൽ നിർത്തിക്കോ...
ശെരിയെടാ...
റോസിയെ കൂടെ അകത്തു കയറ്റി അച്ചായൻ വാതിലടച്ചു രണ്ട് കുപ്പി വെള്ളവും എടുത്ത് ബാഗിൽ വെച്ച്
റോക്കിവാ...
റോക്കിയരികിൽ ഉള്ളതിനാൽ മുഖം കഴുകി വന്ന ജസ്‌ന മടിച്ചു മാടിച്ചാണ് അടുത്തേക്ക് വന്നത്
പേടിക്കണ്ട അവനൊന്നും ചെയ്യില്ല... റോകീ... ഇവളെ ഒന്നും ചെയ്യരുത്
അവൻ തലയാട്ടുന്നത് നോക്കി
പറയുന്നത് മനസ്സിലാകുമോ
എല്ലാം മനസിലായില്ലെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ മനസിലാവും
പുറത്തേക്ക് നടന്നു കൊണ്ട്
തനിക്ക് ക്ഷീണമൊന്നുമില്ലല്ലോ ഒക്കെ അല്ലേ...
മ്മ്...
ഇവിടെ ഇന്ന് പലരും വരും അപ്പൊ നിന്നെ അവര് കണ്ടാൽ ശെരിയാവില്ല അതുകൊണ്ട് നമുക്കിന്നു കാടൊക്കെ കണ്ട് ഏറുമാടത്തിൽ കൂടാം...
മ്മ്...
പേടിയുണ്ടോ എന്റെ കൂടെ താമസിക്കാൻ...
ഇല്ല...
പിന്നെന്താ ഒന്നും മിണ്ടാത്തെ...
എനിക്കിരുട്ടു പേടിയാ...
അതാണോ... വാ എന്റെ കൈയിൽ പിടിച്ച് നടന്നോ...സംസാരിക്കണ്ട ശബ്ദം കേട്ടാൽ പിന്നെ ഒന്നിനെയും കിട്ടില്ല...
പിന്നെയും കുറേ മുന്നോട്ട് നടന്നുകൊണ്ടിരിക്കെ റോക്കി നിന്നു മുയലിന്റെ മണമടിച്ചു നോക്കി അൽപ്പം അകലെയായി പുല്ല് തിന്നുന്ന രണ്ട് മുയലിനെ കണ്ട് അവളുടെ ചുണ്ടിൽ കൈ വെച്ച് മിണ്ടരുതെന്നു കാണിച്ചു തോക്കും
💬 Comments
View all comments