Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
വേകം കയറാൻ നോക്ക്
അവൾ പെട്ടന്ന് കഴുത്തിൽ കൈ ചുറ്റി അവളുടെ സാരി യും പാവാടയും വലിച്ചു പൊക്കി കാലുകൾ വയറിൽ ചുറ്റി പിടിച്ച അറ്റം പിടിച്ചു രണ്ട് കാലിനെയും പിണച്ചു മരത്തിനു മുന്നിൽ ചെന്ന് കയറിനെ ഒരു വശത്തുകൂടെ എറിഞ്ഞു മറുവശത്തുകൂടെ പിടിച്ചു
കയറാൻ പോകുവാണ് മുറുകെ പിടിച്ചോ
അവൾ പിടുത്തം മുറുക്കി
ശ്വാസം മുട്ടിച്ചു കൊല്ലല്ലേ... കയറ് മാറ്റി മാറ്റി കുടുക്കി പെട്ടന്ന് തന്നെ മുകളിലെത്തി ഒരു കമ്പിൽ പിടിച്ചു മറ്റൊരു വലിയ കൊമ്പിൽനിന്ന് അവളെ തടിമരത്തോട് ചേർത്തു നിർത്തി
കാല് താഴ്ത്തി കൊമ്പിൽ ചവിട്ട്...
കൊമ്പിൽ ചവിട്ടിയ അവളുടെ കൈ പിടിച്ചഴിച്ചു പുറകിൽ വൈ പോലെ മുകളിലേക്കു പോകുന്ന ഭാഗത്ത് അവളെ ഇരുത്തി
ഇവിടിരി ഞാൻ താഴെ ചെന്ന് സാധനമെടുത്തിട്ട് വരാം...
മ്മ്...
താഴെ ചെന്ന് മുയലുകളെ അടക്കമുള്ളതെല്ലാമെടുത്തു മരത്തിലേക്ക് കയറവേ അതുവരെ അവക്ക് കാവൽ നിന്ന റോക്കി ഓടിപ്പോയി വെള്ളം കുടിച്ചു വന്നു തൊട്ടടുത്ത പൊന്തയിലേക്ക് മറഞ്ഞു
മുകളിൽ ചെന്ന് ബാഗും മുഴലുകളെയും കൊമ്പിൽ തൂക്കിയിട്ട് അവൾക്കരികിൽ ഇരുന്നു ഒരു കുപ്പി വെള്ളവെടുത്തു അവൾക്ക് നൽകി
അതികം കുടിക്കേണ്ട മുള്ളാൻ മുട്ടിയാൽ ഇവിടിരുന്നു താഴേക്ക് മുള്ളേണ്ടിവരും
അവള്ളല്പം കുടിച്ച് കുപ്പി എനിക്ക് തന്നു ഞാനും അല്പം കുടിച്ച് കുപ്പി അവളുടെ കൈയിൽ കൊടുത്ത് തോക്കിൽ ഉണ്ടയുണ്ടോ എന്ന് ചെക്ക് ചെയ്തു അരുവി കരയിലേക്ക് എയിം ചെയ്തുനോക്കി തോക്കിനെ മടിയിലേക്ക് വെച്ചു
എന്താ വരാത്തെ...
(പതിഞ്ഞ ശബ്ദത്തിൽ)കാത്തിരിക്ക് വരും... ഉറക്കെ സംസാരിച്ചാൽ വല്ല പുലിയും പിടിച്ചോണ്ട് പോവും മെല്ലെ സംസാരിച്ചോ
(ചെവിക്കടുത്തു വന്നു
💬 Comments
View all comments