Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ആകുന്ന ശബ്ദവും മ്യൂസിക്കും കേട്ട് അവർ പ്രാക്റ്റീസ് തുടങ്ങി എന്ന് മനസിലായി കുളിച്ചു പുറത്തുവന്നപ്പോ ദിവ്യയും തേൻ മൊഴിയും ഇരുന്ന് ഡാൻസ് കാണുന്നുണ്ട്
നിങ്ങളെണീറ്റോ...
തേന്മോഴി : ശബ്ദം കേട്ട് വന്നുനോക്കിയതാ...
അഫിയുടെ സ്റ്റുഡന്റ്സാ...ഞങ്ങൾ പുലരാൻ നേരമാ വന്നു കിടന്നത് അതോണ്ട് ആരും എണീറ്റില്ല
ദിവ്യ : മേടവും വന്നിരുന്നോ
ഇല്ല ഉമ്മച്ചിയും ഞങ്ങളും... നിങ്ങളിപ്പോ കിടക്കുന്നുണ്ടൊ
ദിവ്യ : ഇല്ല...
എന്നാൽ ഞാൻ കിടക്കട്ടെ... ഇവര് പോവുമ്പോ താഴത്തെ വാതിലൊന്ന് പൂട്ടിയേക്ക്... ആരെയും വിളിക്കണ്ട ഉണരുമ്പോ ഉണർന്നോട്ടെ... കഴിക്കാൻ ഉണ്ടാക്കാൻ ഉള്ളത് ഫ്രിഡ്ജിലും സ്റ്റോർ റൂമിലും കാണും... അല്ലേൽ വിളിച്ചുപറഞ്ഞാൽ ഹോട്ടലിൽ നിന്ന് കൊണ്ടുത്തരും...
തേന്മൊഴി : നീ പോയുറങ്ങിക്കോ
മുറിയിൽ ചെന്ന് കട്ടിലിൽ അറ്റത്തായി കയറി അഫിയെ കെട്ടിപിടിച്ചു കിടന്നു അവൾ തിരിഞ്ഞു കിടന്ന് എന്നെ കെട്ടിപിടിച്ചു ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു
കണ്ണ് തുറക്കുമ്പോ സൂര്യ വെളിച്ചം കർട്ടൻ തുറന്നിട്ട ജനലിലൂടെ അകത്തേക്ക് എത്തി യിരിന്നുന്നു ഓരോരുത്തരായി ഉണരാൻ തുടങ്ങി
ഫോൺ എടുത്തു സമയം നോക്കി എട്ടര കഴിഞ്ഞിരിക്കുന്നു കണ്ണ് തുറന്ന അഫി എന്നെ നോക്കി ചിരിച്ചുകൊണ്ട് നെറ്റിയിൽ ഉമ്മ വെച്ചു
അഫി : വെരി ഗുഡ് മോർണിംഗ് പോനൂസേ...
അവളെ ദേഹത്തേക്ക് വലിച്ചിട്ടുകൊണ്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ച്
ഗുഡ് മോർണിങ്...
സൈഡിൽ നിന്നും കൈയിൽ തോണ്ടുകിട്ടി തല തിരിച്ചു നോക്കെ റിയയും അവൾക്ക് പുറകിലായി ലെച്ചുവും കിടന്നുകൊണ്ട് നോക്കുന്നത് കണ്ട്
ലെച്ചു : അഫിക്ക് മാത്രേ ഉള്ളോ ഞങ്ങൾക്കില്ലേ
അഫിയെയും കൊണ്ട് അവർക്കരികിലേക്ക് നീങ്ങി റിയയുടെ നെറ്റിയിൽ മുത്തമ്മിട്ടു ലെച്ചുവിനും മുത്തം കൊടുത്തു ലെച്ചു റിയയുടെ മേലേ കൂടെ ഉരുണ്ട് വന്ന് അഫിയെ എന്റെ മേലെന്ന് തള്ളി താഴെ ഇട്ടുകൊണ്ട് എന്റെ മേലേ കയറി കിടന്നു
ലെച്ചു : രാത്രി മുഴുവൻ നീ അല്ലേ അടുത്ത് കിടന്നേ ഇനി കുറച്ച് നേരം ഞാൻ കിടക്കട്ടെ
അഫി : (ലെച്ചുവിന്റെ ചന്തിക്ക് നുള്ളി)കുശുമ്പി...
ഇടത് കൈ നീട്ടി റിയയെയും അരികിലേക്ക് കിടത്തി അഫിയും റിയയും ഓരോ കൈക്കുള്ളിലും ലെച്ചു നെഞ്ചിലും ആയി കിടന്നു
💬 Comments
View all comments