0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

കണ്ണുകൾ പതിയെ അടഞ്ഞുപോയി

ഇക്കാ... സ്ഥലമെത്തി...(എന്ന അഫിയുടെ തട്ടി വിളിയാണ് എന്നെ ഉണർത്തിയത്)

എത്തിയോ...

ആ... ഇവിടെന്താ...

ഫോൺ എടുത്തു റിയയെ വിളിച്ചു കാൾ കട്ട്‌ ചെയ്ത് അവൾ വാട്സപ്പിൽ വന്നതും അവളുടെ വീടിന്റെ ഫോട്ടോ ഇട്ടുകൊടുത്തു

ലൈറ്റ് ഓൺ ആയി വാതിൽ തുറന്ന് ഓടി പുറത്തേക്ക് വന്നതും ഞാൻ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങിയതിനൊപ്പം അഫിയും പുറകെ തന്നെ ലെച്ചുവും ഇറങ്ങിയത് കണ്ട് ഒരു നിമിഷം പകച്ചെങ്കിലും രണ്ടുപേരെയും നോക്കി ചിരിച്ചു

എന്തേ ഈ സമയത്ത്

നീയല്ലേ വരാൻ പറഞ്ഞേ

ഞാൻ വെറുതെ പറഞ്ഞതല്ലേ

അഫി : നിങ്ങളെന്താ ആക്ഷൻ കാണിക്കുന്നേ

അഫീ... റിയ സംസാരിക്കില്ല... കേൾക്കാൻ പറ്റും...

ലെച്ചു : വീട്ടിൽ ആരുമില്ലേ...

അവളിവിടെ ഒറ്റയ്ക്കാ

റിയ : വാ അകത്തേക്കിരിക്കാം

അകത്തേക്കിരിക്കാമെന്ന്... അഫീ വണ്ടിയെടുത്ത് അകത്തേക്കിട്ടോ...

ഗേറ്റ് തുറന്നു വണ്ടി അകത്തേക്കിട്ട് ഞങ്ങൾ അകത്തേക്ക് കയറി ലിവിങ് റൂമിലെ സോഫയിലേക്ക് ഇരിക്കാൻ ആംഗ്യം കാണിച്ച അവളെ ഒന്ന് നോക്കിയ ശേഷം അവരെ നോക്കി

നിങ്ങളെ പോലെ തന്നെയാണ് എനിക്കിവളും

അഫി : അത് കണ്ടപ്പോഴേ ഞങ്ങൾക്ക് മനസിലായി

എന്നാ നിങ്ങൾ സംസാരിച്ചിരിക്ക്...റിയാ... എനിക്കൊന്ന് കുളിക്കണം

അവൾ റൂമിലെ ബാത്രൂം കാണിച്ചു തന്നു ഡ്രെസ്സെല്ലാം അഴിച്ചുവെച്ചു കുളിച്ചു വീണ്ടും അഴിച്ചുവെച്ച ഡ്രെസ്സും എടുത്തിട്ടു പുറത്ത് വന്നപ്പോ മൂന്നാളും കിച്ചണിൽ നിൽപ്പുണ്ട് കാര്യമായി എന്തോ കുക്കിങ് ആണെന്ന് മനസിലായി

എന്താ പരിപാടി...

ലെച്ചു : ചേട്ടനൊന്നും കഴിച്ചില്ലല്ലോ അവള് പോർക്കുണ്ടാക്കുകയാ

(അടുപ്പിനാടുത്തുള്ള തറയിൽ കയറി ഇരുന്നു) അതേതായാലും നന്നായി കുളിച്ചുകഴിഞ്ഞപ്പോ നല്ല വിശപ്പ് പോർക്കവുമ്പോ അതും കൂട്ടി

💬 Comments

View all comments