Chapter Title : വഴി തെറ്റിയ കാമുകൻ [ചെകുത്താൻ]
കഴിക്കാം
ഞങ്ങൾ ക്ലാസുകളിലേക്ക് മടങ്ങി ഉച്ചയ്ക്ക് ഒഴിഞ്ഞ ക്ലാസ്സ് മുറിയെ സാക്ഷിയാക്കി അവളെനിക്ക് ഭക്ഷണം വായിൽ വെച്ച് തന്നു ഭക്ഷണശേഷം ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ ഞാനവളെ നോക്കി നിന്നു
മ്മ്... എന്തെ ഇങ്ങനെ നോക്കുന്നെ
നോക്കാൻ പാടില്ലേ...
അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ... ഞാൻ ഇങ്ങളെ പെണ്ണല്ലേ എങ്ങനെ വേണേലും നോക്കിക്കോ...
ഞാൻ ഇന്നാ നിന്നെ ആദ്യമായി കാണുന്നെ... മെനഞ്ഞാന്ന് കണ്ടപ്പോ നോക്കാൻ ടൈം കിട്ടിയില്ല അപ്പോഴേക്കും ബോധം പോയില്ലേ...
അവളെനെ നോക്കി
എന്ത് സുന്ദരിയാടീ നീ... നിനക്കെന്നെ എങ്ങനെ ഇഷ്ടമായി...
നിങ്ങക്കെന്താ കുഴപ്പം നിങ്ങള് അടിപൊളിയല്ലേ...
പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾക്കായി പിറന്നു കൊണ്ടിരുന്നു മറ്റ് ചിന്തകളില്ലാതെ ഞങ്ങൾ പ്രണയിച്ചുകൊണ്ടിരുന്നു സ്കൂളും സഹപാഠികളും അവളെ ഷാഫിയുടെ പെണ്ണെന്നു പറഞ്ഞു അവളുടെ പുറകെ നടന്നു ശല്യം ചെയ്തവരൊക്കെയും ഒതുങ്ങി അവരും അവളെന്റെ പെണ്ണെന്ന് അംഗീകരിച്ചു ലീവ് ദിവസങ്ങളിൽ അവളുടെ ഉമ്മാന്റെ ഫോണിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും അവളെനെ വിളിച്ചു കൊണ്ടിരുന്നു മാസങ്ങൾ കടന്നുപോയി വാർഷിക പരീക്ഷ വന്നു അവസാന പരീക്ഷയുടെ അന്ന് അവളെനെ കെട്ടിപിടിച്ചു കരഞ്ഞപ്പോ ഞാൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.
മോളെ കരയല്ലേ... ഞാൻ വരും കാണാൻ... പിന്നെ നമുക്ക് വിളിക്കാലോ... ഞാനിവിടെ തന്നെ ഉണ്ടാവും...
ഞങ്ങളുടെ ഫോൺ വിളികൾ കൂടി ഇടയ്ക്ക് കാണുവാൻ ഞങ്ങൾ അവസരമുണ്ടാക്കി കൊണ്ടിരുന്നു വല്ലപ്പോഴുമൊക്കെ അവളുടെ വീടിനു ചുറ്റും നിർമിക്കപെട്ട മതിലിന്റെ ഉഴരവും വീടിന് മുന്നിലെ മാവിൻ കൊമ്പിന്റെ ബലവും പരീക്ഷിച്ചുകൊണ്ട് അവളുടെ മുറിയിൽ ചെന്നിരുന്നു ഞങ്ങൾ പുലരുവോളം സംസാരിക്കുകയും സൂര്യനുണരും മുൻപ് ഞാൻ തിരികെ പോരുകയും ചെയ്തു കൊണ്ടിരുന്നു വർഷം
💬 Comments
View all comments