വഴി തെറ്റിയ വസന്തം 1 [Rajshe]

📝 Ongoing

👁 195516 views ❤ 262 likes 💬 10 comments

വഴി തെറ്റിയ വസന്തം 1 Vazhithettiya Vasantham Part 1 | Author : Rajshe

എന്‍റെ പേര് സജിത്ത്, ഞാൻ എന്നെ കുറിച്ച് തന്നെ ആദ്യം പറയാം. എപ്പോൾ എനിക്ക് 18 വയസു കഴിഞ്ഞു, ഇനി എനിക്ക് ഇവിടെ നില്ക്കാൻ കഴിയില്ല, ഈ ആശ്രമത്തിന്റെ നിയമം അങ്ങനെ ആണ് 18 വയസു കഴിഞ്ഞവർ ഇവിടെ നിന്നും പോയി സ്വന്തം നിലയിൽ ജീവിക്കണം. എന്നെ സംബന്ധിച്ച് എനിക്ക് ഇവിടെ നിന്നും പോകുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയുന്നില്ല. പക്ഷെ പോയല്ലേ പറ്റു.

ഞാൻ എങ്ങിനെ ഇവിടെ എത്തി എന്ന് എനിക്ക് ഓർമ്മയില്ല. ഓർമ്മ വെച്ചപ്പോൾ മുതൽ കാണുന്നത് ഇതാണ്.

ഞാൻ ഇറങ്ങേണ്ട ദിവസം, രാവിലെ നേരത്തെ തന്നെ ഇറങ്ങി ആകെ കയ്യിൽ ഉള്ളത് ഇവിടെ ഇടക്ക് വന്നു ഭക്ഷണം തരുന്ന ഒരാളുടെ ഫോൺ നമ്പർ ആണ് ഉള്ളത്. പാലക്കാട് എത്തിയിട്ട് ആ നമ്പറിൽ വിളിക്കാനാണ് സ്വാമിജി പറഞ്ഞിരിക്കുന്നത്.

പാലക്കാട് പല തവണ പോയിട്ടുണ്ടെങ്കിലും ഈ യാത്ര എത്ര നേരം ആയിട്ടും എത്താത്ത പോലെ തോന്നുന്നു.

സ്വാമിജി തന്ന നമ്പറിൽ ഒന്നു രണ്ടു വട്ടം വിളിച്ചതിനു ശേഷമാണ് ഫോൺ എടുത്തത്. അപ്പോഴാണ് അറിയുന്നത് എനിക്ക് ജോലി പറഞ്ഞു വച്ചിരിക്കുന്നത് പൊള്ളാച്ചിക്ക് അടുത്തുള്ള ഒരു കമ്പനിയിൽ ആണന്നും അതിനാൽ ഇവിടെ നിന്നും പൊള്ളാച്ചിയിലേക്കുള്ള ബസ്സിൽ കയറണം. ബസ്സ് stand ൽ നിന്നൊരാളോട് ചോദിച്ച് പൊള്ളാച്ചിയിലേക്ക് ബസ്സ് കിട്ടുന്ന സ്ഥലം മനസിലാക്കി, അവിടെ പോയി നിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ബസ്സ് വന്നു ഞാൻ അതിൽ കയറി ഇരുന്നു

📚 Chapters

1 published

Related Stories

💬 Comments

View all comments