Chapter Title : വഴിതെറ്റിയ ബന്ധങ്ങള്‍ 2 [krishna]
പറഞ്ഞു... എന്തെങ്കിലും ഷോപ്പിങ്ങ് ഉണ്ടാകും..'' ഞാന്‍ അത് കേട്ട് തല കുലുക്കി.
അന്ന് രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞ് കുറച്ച് നേരം ടീവി കണ്ടിരുന്ന്. പതിനൊന്ന് മണിയോടെ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. നന്ദുവും ജിന്‍സിയും ആ സമയമായിട്ടും തിരിച്ച് വരാത്തതിലുള്ള പരിഭവം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.
അടുത്ത ദിവസം പുലര്‍ച്ചെ എണീറ്റ ഞാന്‍ നിഷയെ നോക്കി അവള്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു.
''കുട്ടികള്‍ വന്നില്ലേ...'' ഞാന്‍ നിഷയോട് ചോദിച്ചു.
നിഷ കുറച്ച് പരിഭവത്തോടെ പറഞ്ഞു ''ആ പുലര്‍ച്ചയാണ് വന്നത്.. എന്നിട്ട് ഇതുവരെ അവിടെ ബഹളമായിരുന്നു..''
''എന്ത്... ബഹളം...'' ഞാന്‍ ചോദിച്ചു.
''ആണും പെണ്ണും... തനിച്ചുണ്ടാകുമ്പോള്‍ ഉണ്ടാക്കുന്ന ആ ബഹളമില്ലേ... അത് തന്നെ...'' അത് കേട്ട് ഞാന്‍ ചിരിച്ച് പോയി. അത് കണ്ട് മുഖത്ത് പരിഭവത്തോടെ നിഷ കിടക്കയില്‍ നിന്നും എഴുന്നേറ്റ് പോയി.
അന്ന് പകല്‍ മിക്കവാറൂം നന്ദുവും ജിന്‍സിയും ഉറക്കത്തിലായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനാണ് ഇരുവരും എഴുന്നേറ്റ് വന്നത്. വൈകീട്ട് കുറച്ച് നേരം ഞങ്ങള്‍ ഷട്ടില്‍ കളിച്ചു ആര്‍ക്കും വലിയ താല്‍പര്യം ഇല്ലാത്തത് കൊണ്ട് കളി അധിക സമയം നീണ്ടുനിന്നില്ല. പിന്നെ എല്ലാവരും കുളിച്ച് ഫ്രഷായി ഹാളിലെത്തി. നിഷ ഒരു പിങ്ക് നൈറ്റിയാണ് അണിഞ്ഞിരുന്നത്. ജിന്‍സി ഒരു ഫ്രോക്ക് അത് അവള്‍ക്ക് നന്നായി ചേരുന്നുണ്ട്. പിന്നെ എല്ലാവരും ടീവി കണ്ടിരുന്നു. കുറച്ച് കഴിഞ്ഞ് അത്താഴം കഴിച്ച് നന്ദു വേഗം തന്നെ മുകളിലേക്ക് പോയി ഞാനും നിഷയും ജിന്‍സിയും ഹാളില്‍ തന്നെ ഇരുന്നു.
ഞാനും നിഷയും സോഫയില്‍ ഇരുന്ന് ടീവികാണുന്നതിനിടയില്‍ ജിന്‍സി ഞങ്ങളുടെ അരികിലത്തി പിന്നെ ഞങ്ങളുടെ ഇടയില്‍ ഇരുന്നു.
💬 Comments
View all comments