0%

Chapter Title : വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി]

Author : sunny Read All Parts 1.5K

നടന്നു.

“ഈ വഴിയും .. ഈ മരത്തണലും ... കല്പനയെ പുറകോട്ട് ക്ഷണിക്കുന്നു.., കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു.." മനസിലാവർത്തിച്ചയീണം മുറിച്ച് നടപ്പവസാനിച്ചത് റയിൽവേ സ്റ്റേഷൻ മുറ്റത്തെ നരച്ച പലകയ്ക്ക് മുന്നിലാണ്....

തുടങ്ങാം.. തുടങ്ങണം.... പതിവ് പോലെ ഒരു ദീർഘയാത്രയിൽ മുങ്ങി നിവർന്ന് എല്ലാം മറക്കാം. പുതിയ സ്വപ്നങ്ങൾക്ക് മുള പൊട്ടട്ടെ... എന്തായാലും വണ്ടി കയറി ഒരുപാട് ദൂരം എങ്ങോട്ടെങ്കിലും പോകുക തന്നെ......

“വ്ര്യൂ .. റു.........യ്..." തീവണ്ടിയുടെ നീണ്ട നിലവിളി പക്ഷേ പ്രതീക്ഷകളുടെ കുരവയായി തോന്നുന്നുണ്ടോ!? ..ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്ന പോലെ അല്ലേ വിജയാ..ഉള്ളിലെ വിഷാദത്തിന് മൂടുപടമായി സന്തോഷ രസങ്ങൾ ഉണ്ടായി വരുന്നതായി എന്തോ ഒരു തോന്നൽ!?

തെക്കോട്ടുള്ള ഏതെങ്കിലും വണ്ടിയിൽ കയറാം..

ഉൾപ്പുളകങ്ങളിലേക്ക് മാറ്റങ്ങളുടെ വെയിൽ നാളങ്ങൾ കിനിഞ്ഞ് വരുന്നതനുഭവിച്ച് ഞാൻ പതിയെ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് നടന്നു……….....

.‘ദിൽ ചാഹ്താ ഹേ……. ……. ……' തലയിലും ചങ്കിലുമെല്ലാം അണക്കെട്ടിയ മോഹഭംഗങ്ങളെയെല്ലാം ധൃതിയിൽ

അലിയുച്ചുകൊണ്ട് വണ്ടിയുടെ ത്ഘടക് ധടക് താളത്തിനൊപ്പം പുറം കാഴ്ചകൾ നിറഞ്ഞപ്പോൾ ഉൻമേഷത്തിന്റെ ഈരടികൾ അലയടിച്ചുയർന്നു....

കണ്ണൂരും തലശ്ശേരിയും മാഹിയും

വടകരയുമൊക്കെ രാവിലെയുടെ

ബഹള സൗന്ദര്യത്തിൽ മെല്ലെ മെല്ലെ കടന്നുപോയി…

സുപ്രഭാതം തെളിയുന്ന കോഴിക്കോടൻ മാനം നോക്കി തെളിയൂറും മനമോടെ വണ്ടിയിറങ്ങി വെറുമൊരു പാമരനാം പാട്ടുകാരനായി പ്രാണസഖിയുടെ ഈണം മൂളിക്കൊണ്ട് ചുറ്റുമുള്ള കുറേ മൊഞ്ചത്തികളെ ഒന്നിനുമല്ലാതെ നോക്കി നടന്നുകൊണ്ട് ഏതെല്ലാമോ ബഹളമയമായ മിഠായിയും അലുവയും മീനും മണക്കുന്ന തെരുവുകളിലൂടെ നടന്ന് നടന്ന് കടലിന്റെ മുറ്റത്തെത്തി വഴി മുട്ടി നിന്നു…….

കൊറോണയൊക്കെ പിൻവലിഞ്ഞു തുടങ്ങിയ സമയമാണ്; എങ്കിലും പലരും മാസ്ക് ഒക്കെ വച്ചിട്ടുണ്ട്.. എങ്ങോട്ട് പോകണമെന്ന്

💬 Comments

View all comments