Chapter Title : വഴിയാത്രയ്ക്കിടയിൽ [സണ്ണി]
വായിൽത്തോന്നിയത്
ഞാൻ ചോദിച്ചു.
“അതൊക്കെ മോൻ എന്തെങ്കിലും
തന്നാ മതി" അവരുടെ സ്ഥിരം
മറുപടി പറഞ്ഞു. ആദ്യമങ്ങനെ
പറയുമെങ്കിലും കൈനീട്ടം
അനുസരിച്ചേ അവര് കാര്യങ്ങൾ
പറയു എന്നത് പകൽ സത്യമാണ്.
“ചേച്ചി എനിക്ക് കുറച്ചു സമയം
അധികം നോക്കണം..." എന്റെ
ഉള്ളിൽ തോന്നിയ എന്തൊക്കെയോ
ഒരു കിരുകിരുപ്പിൽ ഞാൻ പറഞ്ഞു.
“നമുക്ക് നോക്കാം.. മോനേ.." ചേച്ചി
തെളിഞ്ഞ മുഖത്തോടെ നോക്കി...
എന്തായാലും എനിക്കൊന്ന് മിണ്ടാൻ ഇവിടെയൊരു കിളിയോ
കാക്കയോ പോലുമില്ല... എന്നാലീ
ഐശ്വര്യം തുളുമ്പുന്ന ചേച്ചിയുമായി
കുറച്ച് സമയം മിണ്ടിപ്പറഞ്ഞാലോ...
പക്ഷെ മരത്തിനരികെ കുറച്ചധികം
ആളുകളുണ്ട്.. അവിടെയിരിക്കാൻ
എനിക്കെന്തോ ചമ്മൽ തോന്നി..
മൂന്നു മണിയുടെ അലസ വെയിൽ
വീണ് ചേച്ചിയുടെ മുടിയിഴയ്ക്ക്
പോലും ഒരു മഞ്ഞ സൗന്ദര്യം ...
പക്ഷെ ഇവിടെ ചുറ്റിലുമുള്ള കലപില ബഹള ആൾത്തിരക്കിൽ
അധികം നേരം ചേച്ചിയെ മയങ്ങി വായിനോക്കി ഇരിക്കാൻ പറ്റില്ല..
“ചേച്ചി ... ഇവിടെ ഭയങ്കര ആള്
നമുക്ക് കുറച്ച് മാറിയിരുന്നാലോ"
മയങ്ങിയ നേരവും മനസും ചേർന്ന്
ഉള്ളിലെന്തോ ഒരു കൊതിയും
ആന്തലുമായി ഞാൻ ചേച്ചിയെ
നോക്കി.
“മോമ്പ...റ... എവിടെ വേണേലും
ഇരിക്കാം.." ചേച്ചി പൂർണ സഹകരണ ഭാവമാണ്.. കുറേ
നേരം നോക്കണം എന്ന് പറഞ്ഞത്
പ്രതീക്ഷിച്ച് പറഞ്ഞതാവും.
“ന്നാ ചേച്ചി അങ്ങോട്ട് പോവാം.."
ചേച്ചിയുടെ തെളിഞ്ഞ മുഖം കണ്ട്
ഞാൻ ചാടിയെഴുനേറ്റു. അടുത്തിരുന്ന രണ്ട് പേർ ഇവന്
വേറെ പണിയൊന്നുമില്ലേയെന്ന
മട്ടിൽ എന്നെത്തന്നെ നോക്കി
ഇരിക്കുന്നു.. ഞാൻ ചേച്ചിയോട്
ആംഗ്യം കാണിച്ച് മുന്നോട്ട്
നടന്നു.. അവൻമാരുടെ ദൃഷ്ടിയിൽ
നിന്ന് മറയുന്നത് വരെ ഞാൻ
ശകലം അകലം പാലിച്ചാണ്
നടന്നത്..
💬 Comments
View all comments