0%

Chapter Title : വെബ് സീരീസ് [Grady]

Author : Kambikathakal Read All Parts 474

പേജിൽ ഇന്ന് രാത്രി ഒരു ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുമെന്ന് ആരാധകരെ മുൻകൂട്ടി അറിയിക്കുക ആണ് . അവന്റെ ഉദ്ദേശ്യം

'ഇന്ന് ഇപ്പോൾ സമയം വൈകുന്നേരം 6 മണി കൃത്യം , രണ്ട് മണിക്കൂറിനു ശേഷം അതായത് രാത്രി എട്ട് മണിക്ക് ഒരു പുതിയ അനൗൺസ്‌മെന്റുമായി ഞാൻ എത്തും . എന്ന് നിങ്ങളുടെ സ്വന്തം ഗോവിന്ദ്.

ആ പോസ്റ്റ് അപ്‌ലോഡ് ചെയ്ത ശേഷം

ഗോവിന്ദ് മറ്റൊരു പ്രവൃത്തിയിലേക്ക്  കടന്നു അവന്റെ ആത്മകഥ എഴുതാൻ . കോളേജിൽ ഓഡിയോ വിഷ്വൽ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം  പഠിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ബെസ്റ്റ് ഫ്രണ്ട്  നിഖിത ആണ് അതിനു പ്രേരിപ്പിച്ചത് . ‘ മരണശേഷം മാത്രം പബ്ലിഷ് ചെയ്യുന്ന ആത്മകഥ ’ എന്ന ആശയം കേട്ടപ്പോൾ ഗോവിന്ദിനും കൗതുകം തോന്നി . അങ്ങനെ കഥയുടെ ആദ്യ അധ്യായത്തിന്റെ ഡ്രാഫ്റ്റ് എഴുതാൻ ഒരുങ്ങുക ആണ് ഗോവിന്ദ് . ഡ്രാഫ്റ്റ് എഴുതി നിഖിതക്കു നൽകും നിഖിത അഭിപ്രായങ്ങൾ പങ്കു വക്കുകയും വേണ്ട മാറ്റങ്ങൾ എഡിറ്റ് ചെയ്യുകയും ചെയ്യും . നിഖിത ആണ് ആത്മകഥയുടെ സഹ എഴുത്തുകാരി.

ആത്മകഥ  എഴുതാൻ ഇരുന്നപ്പോൾ തന്നെ ഗോവിന്ദിന് ഒരു കാര്യം മനസ്സിലായി സിനിമയ്ക്കു തിരക്കഥയും , കഥയും എഴുതുന്ന പോലെ അത്ര എളുപ്പമല്ല  ഇതെന്ന്  . എവിടെ നിന്ന് തുടങ്ങണം എന്ന് ഒരു പിടിയും കിട്ടുന്നില്ല . എന്നിരുന്നാലും ഗോവിന്ദ് തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവിൽ നിന്ന് തുടങ്ങി

എനിക്ക്  10 വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ കാറപകടത്തിൽ മരിക്കുന്നത് . പ്രേമവിവാഹം ആയതിനാൽ പലരുടെയും എതിർപ്പ് അവഗണിച്ചാണ് അവർ വിവാഹിതർ ആയത്

💬 Comments

View all comments