0%

Chapter Title : ഉഷ മേമ [കശ്മലൻ]

Author : കശ്മലൻ Read All Parts 285.5K

പുലർച്ചെ രാവിലെ 3 മണിക്ക് മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് അടുത്തു...സ്റ്റേഷനിൽ ട്രെയിനിൻ്റെ അറിയിപ്പ് അലയടിച്ചു..

സുധി തൻ്റെ ബാഗും എടുത്ത് ഉറക്കച്ചടവിൽ ഡോറിന് അടുത്തേക്ക് നടന്നു..ഒട്ടും തിരക്കില്ല..അവൻ പുറത്തേക്ക് നോക്കി..തിരൂർ സ്റ്റേഷൻ്റെ വെളിച്ചം അടുത്തേക്ക് വന്നു..

ട്രെയിൻ പതുക്കെ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് കേറി നിന്നു..സുധി ഇറങ്ങി പ്ലാറ്റ്ഫോണിലൂടെ നടന്നു..

ഇത് സുധി...വയസ്സ് 28 ചെന്നൈയിലെ ഒരു കാർ സ്പെയർ പാർട്സ് ഉണ്ടാകുന്ന കമ്പനിയിൽ 3 വർഷമായി സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു..

ഇന്നലെ വൈകീട്ട് സാധാരണ പോലെ ഇൻസ്പെക്ഷൻ ചെയ്യുമ്പോളാണ് നാട്ടിൽ നിന്ന് അച്ചൻ്റെ വിളി..അച്ചൻ്റെ അമ്മ... അച്ഛമ്മ മരണപ്പെട്ടു..90 വയസ്സിനടുത്ത് ഉണ്ട് അച്ഛമ്മക്ക് . 6 മാസമായി തീരെ സുഖമില്ല..ഹോസ്പിറ്റലേറുകൾ കേറി ഇറങ്ങുകയായിരുന്നു പണി..പാവം..

സുധി ഓരോന്ന് ആലോചിച്ച് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടന്നു..വല്ലാത്ത വിശപ്പ്..ചെന്നയിൽ നിന്ന് ഇന്നലെ 4.30 ന് കേറുന്നതിന് മുന്നേ മൂന്ന് പൊറോട്ട കഴിച്ചതാ..പിന്നെ ഒന്നും കഴിച്ചിട്ടില്ല...ക്ഷീണം കാരണം നല്ല ഉറക്കവും..അവൻ നടന്ന് പ്ലാറ്റ്‌ഫോമിലെ തന്നെ ചായക്കടയിൽ നിന്ന് ഒരു ചായ പറഞ്ഞു..

സുധി വച്ചിലേക്ക് നോക്കി...സമയം 3 .10..ഈ സമയത്ത് ഒന്നും കഴിക്കാൻ കിട്ടില്ല..ബാക്കി ഇനി വീട്ടിൽ പോയിട്ട് ആവാം...അവൻ ചായയുടെ പൈസയും കൊടുത്ത് പുറത്തേക്ക് നടന്നു..പുറത്ത് നല്ല തണുപ്പുണ്ട്..സുധി പുറത്തേക്ക് നടന്ന് ഫോൺ എടുത്ത് ആരെയോ വിളിക്കാൻ തുടങ്ങി...

പെട്ടെന്നാണ് അവൻ്റെ പുറകിൽ ആരോ വന്ന് പിടിച്ചത്...

സുധി തിരിഞ്ഞ് നോക്കി..കണ്ണൻ..

കണ്ണൻ..സുധിയുടെ വല്യച്ഛൻ്റെ മകൻ ആയിരുന്നു...അച്ചൻ്റെ ഫാമിലിയിലെ തനിക്ക് ആകെ ഉള്ള കൂട്ട്..

ചെന്നൈയിലെ വിശേഷങ്ങളും അച്ഛമ്മയുടെ കാര്യങ്ങളും എല്ലാം സംസാരിച്ച്

💬 Comments

View all comments