Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]
ഉള്ളു. പക്ഷെ നിലവിൽ വന്ന അഭിപ്രായങ്ങൾ എല്ലാം പോസറ്റീവ് ആണ്.
എഴുന്നേറ്റ് പോയി പല്ലൊക്കെ തേച്ചു കുളിച്ചു വന്നപ്പോ തന്നെ അമ്മ നല്ല പാൽ ചായ ഇട്ട് തന്നു…
ഞാനത് കുടിച്ചിട്ട് വെറുതെ വാട്സാപ്പ് ഒക്കെ എടുത്തു നോക്കി. അതിൽ വിവേകിന്റെ മെസ്സേജുകൾ മുകളിൽ തന്നെയുണ്ട്
ഞാനത് തുറന്നു നോക്കി
“ ശ്യാം ബ്രോ…
നിങ്ങള് കലക്കാണല്ലോ…ഇങ്ങനെയൊക്കെ എഴുതാൻ നിങ്ങളെക്കൊണ്ട് പറ്റുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല. “
എന്നായിരുന്നു മെസ്സേജ്..
അത് വായിച്ചപ്പോ എന്റെ ചുണ്ടിലൊരു ചിരിയൊക്കെ വിടർന്നു…ഞാൻ പതിയെ വിവേകിനെ വിളിച്ചു.
“ ഹലോ.. തിരക്കാണോ? “
ഞാൻ ചോദിച്ചു..
“ തിരക്കായിരുന്നു. പക്ഷെ ഇപ്പൊ ഒതുങ്ങി..
പിന്നെ ശ്യാം ബ്രോ.. നിങ്ങളിത് എങ്ങനെ എഴുതി..?
ശരിക്കും നിങ്ങളെഴുതിയതാണെന്ന് തോന്നുന്നേ ഇല്ല..“
വിവേക് അത്ഭുധത്തോടെ പറഞ്ഞു.
“എടോ..
അതേയ്…ചെറിയൊരു വിഷയം ഉണ്ടായി.”
ഞാൻ പറഞ്ഞു.
“ എന്ത് പറ്റി? “
“വേദു ഇല്ലേ.. അവള് കഥ പൊക്കി..”
“അയ്യോ…എന്നിട്ട്? “
“ആകെ കലിപ്പ് ആയിരുന്നു. അവസാനം സംസാരിച്ചു സമാധാനിപ്പിച്ചിപ്പോ എന്റെ വഴിക്ക് കൊണ്ടുവന്നിട്ടുണ്ട്..”
ഞാൻ പറഞ്ഞു..
“ ഏഹ്…ബ്രോയുടെ വഴിക്കോ.?
അപ്പൊ ഇപ്പൊ പോസ്റ്റ് ചെയ്ത പാർട്ടിലുള്ള കാര്യങ്ങൾ വേദു പറഞ്ഞതാണോ.? “
വിവേക് വിശ്വസിക്കാൻ ആവാതെ ചോദിച്ചു..
“ആഹ്…
അതേ.. പക്ഷെ ഒരു ചെറിയ തിരുത്ത്. പറഞ്ഞതല്ല. അവളായിട്ട് തന്നെ എഴുതി തന്നത.. “
ഞാൻ പറഞ്ഞു..
“ ആര് വേതുവോ..??
എന്റെ പൊന്നു ബ്രോ.. എന്തൊക്കെയാണ് അവിടെ നടക്കുന്നത്.. ഇത്ര പെട്ടെന്ന് ഒക്കെ ഇങ്ങനെ ആകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും
💬 Comments
View all comments