0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]

Author : Gilli Bala Read All Parts 282.5K

തെളിഞ്ഞു.

"ആഹാ! മോൻ ഇത്ര വേഗം വന്നോ?" കോയ ഫോൺ പോക്കറ്റിൽ വെച്ചുകൊണ്ട് ചോദിച്ചു.

"അല്ല കോയക്കാ... ഇന്നലെ നിങ്ങൾ നാളത്തെ കാര്യത്തിന് വണ്ടി വേണമെന്ന് പറഞ്ഞതല്ലേ. അപ്പോൾ പിന്നെ വൈകണ്ട എന്ന് കരുതി രാവിലെ തന്നെ പോന്നു." ഞാൻ ഒരു നല്ല കുട്ടിയെപ്പോലെ പറഞ്ഞു.

"അയ്യോ! ആണോ മോനേ... അത് വളരെ നന്നായി. രാവിലെ തന്നെ ഞാനൊരു വലിയ കുടുക്കിൽ പെട്ടുപോയിരിക്കുകയായിരുന്നു!" കോയ  പറഞ്ഞു.

"എന്ത് പറ്റി കോയക്കാ? എന്താ പ്രശ്നം?" ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

"എന്ത് പറയാനാ ശ്യാമേ... മോൾക്ക് മേക്കപ്പ് ഇടാൻ കൊണ്ടുവന്ന ഒരുത്തിയുണ്ട്. അതിന് കൊടുത്ത കാശ് വേറെ. ഇപ്പോൾ ദാ പെണ്ണ് പറയുകയാണ് അവര് ശരിയല്ല, ഇതൊക്കെ പണ്ടത്തെ മോഡൽ മേക്കപ്പ് ആണെന്ന് പറഞ്ഞ് അവിടെ ഒരേ ബഹളം! ഈ പെണ്ണുങ്ങൾക്ക് കാശിന്റെ വില എന്താണെന്ന് വല്ല ധാരണയുമുണ്ടോ? അതും ഈ അവസാന നിമിഷത്തിൽ!" കോയ അസ്വസ്ഥനായി പറഞ്ഞു.

"എന്റെ കോയക്കാ... കാലമൊക്കെ മാറിയില്ലേ? അപ്പോൾ കുട്ടികളുടെ ആഗ്രഹത്തിനൊത്തപോലെ വേണ്ടേ കാര്യങ്ങളൊക്കെ ചെയ്യാൻ? നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ച് വരുത്തിയാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ ഇപ്പോൾ?" ഞാൻ കോയയെ ഉപദേശിക്കുന്ന മട്ടിൽ പറഞ്ഞു.

"അതിനൊക്കെ ഒരുപാട് പൈസ ആവില്ലേടാ! അവൾ പറയുന്നത് അവളുടെ ഏതോ കൂട്ടുകാരിയുടെ പാർലർ ഉണ്ടത്രേ... ഫ്രീയായി ചെയ്ത് തരും എന്നൊക്കെയാ പറയുന്നേ! പക്ഷേ ഒരു കുഴപ്പമുണ്ട്...  ഇങ്ങോട്ട് വരില്ല, അങ്ങോട്ട് ചെല്ലണം!" കോയ നിരാശയോടെ പറഞ്ഞു.

"അതിനെന്താ കോയക്കാ... അങ്ങോട്ട് പോയാൽ പോരെ?" ഞാൻ ചോദിച്ചു.

"അതല്ല ശ്യാമേ... ഇവിടെ ആളുകളൊക്കെ വരുമ്പോൾ പെണ്ണ് എവിടെയെന്ന്

💬 Comments

View all comments