Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]
പാത്രം ചെറുതായി ചരിച്ച്, വേദുവിന്റെ തോളെല്ലുകളിലും നട്ടെല്ലിന്റെ ചാലുകളിലും എണ്ണ ഒഴിച്ചു. ചൂടുള്ള തുള്ളികൾ അവളുടെ തണുത്ത ചർമ്മത്തിൽ വീണപ്പോൾ അവൾ ഒരു ചെറിയ വിറയലോടെ ശരീരം ചുരുക്കി.
എന്നാൽ അവൾ ഒന്നും പറഞ്ഞില്ല. ഇടുമ്പൻ രണ്ടു കൈകളും എണ്ണയിൽ മുക്കി, തോളെല്ലുകളുടെ കടുപ്പമേറിയ ഭാഗങ്ങളിൽ അമർത്തി ഉഴിയാൻ തുടങ്ങി.
അവന്റെ തഴമ്പിച്ച കൈപ്പത്തികൾ അവളുടെ പുറത്തെ പേശികളിൽ അമരുമ്പോൾ, കഴിഞ്ഞ രാത്രിയിലെ ക്ഷീണം പതുക്കെ അയയുന്നതായി വേദുവിന് തോന്നി. നട്ടെല്ലിന്റെ ചാലിലൂടെ വിരലുകൾ സാവധാനം താഴേക്ക് നീങ്ങി.
ഓരോ അമർത്തലിലും ചൂട് അവളുടെ ഉള്ളിലേക്ക് ഇറങ്ങി. അവൾ കണ്ണുകൾ അടച്ചു. മനസ്സിൽ ഒരു ചിന്ത മാത്രം: ഇത് ഒരു ചികിത്സ മാത്രമാണ്.
അതിനപ്പുറം ഒന്നും ചിന്തിക്കരുത്. പക്ഷേ അവന്റെ കൈകളുടെ ഭാരവും ചൂടും അവളുടെ ശരീരത്തിൽ ഒരു വിചിത്രമായ സുഖം ഉണ്ടാക്കിത്തുടങ്ങിയിരുന്നു.
ഇടുമ്പൻ തോളുകളിൽ നിന്ന് താഴേക്ക്, നട്ടെല്ലിന്റെ മധ്യഭാഗത്തേക്ക് കൈകൾ നീക്കി. എണ്ണ വീണ്ടും ഒഴിച്ച്, രണ്ടു കൈകളും ഒരേസമയം അമർത്തി ഉഴിഞ്ഞു.
അവളുടെ പുറത്തെ മാംസം അവന്റെ വിരലുകൾക്കിടയിൽ മൃദുവായി അമർന്നു. അവൻ്റെ ഉള്ളിൽ ഒരു നേർത്ത സുഖം പടർന്നു.
ഇവളുടെ ശരീരം ഇത്ര മൃദുവും ചൂടുള്ളതുമാണെന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഓരോ തവണയും കൈകൾ താഴേക്ക് നീങ്ങുമ്പോൾ അവന്റെ ശ്വാസം അല്പം കനത്തു.
പക്ഷേ അവൻ സ്വയം നിയന്ത്രിച്ച് താൻ ഇതൊന്നും മനപ്പൂർവ്വം അല്ലെന്ന ഭാവം നിലനിർത്താൻ ശ്രമിച്ചു.
പക്ഷെ അത് അത്ര എളുപ്പം അല്ലായിരുന്നു…
പതുക്കെ അവൻ കൈകൾ കൂടുതൽ താഴേക്ക് കൊണ്ടുപോയി. അരക്കെട്ടിന്റെ മടക്കുകളിലേക്ക്. വേദുവിന്റെ ഇടുപ്പിന്റെ വശങ്ങളിൽ
💬 Comments
View all comments