0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 17 [ഗില്ലി ബാല]

Author : Gilli Bala Read All Parts 148.5K

സോറി..

ചെറുതായി വഴുകി.വായിച്ചോളൂ.എന്നിട്ട് അഭിപ്രായം പറയണേ 😅👇

ഭാഗം 17

ബാത്ത്റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ മല്ലിക വേദുവിനെ ഒന്ന് നോക്കി...

"അകത്ത് നല്ല ചൂടുവെള്ളം എടുത്തുവെച്ചിട്ടുണ്ട് മേഡം,"

അവൾ പറഞ്ഞു.

വേദു മുഖം ഉയർത്താതെ, പതുക്കെ തലയാട്ടി മാത്രം മറുപടി നൽകി. മല്ലികയുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കാൻ അപ്പോഴും അവൾക്ക് കടുത്ത നാണവും ചമ്മലും തോന്നുന്നുണ്ടായിരുന്നു.

എന്നാൽ, അകത്തേക്ക് കയറാൻ തുനിഞ്ഞ വേദുവിന്റെ കയ്യിൽ പിടിച്ച് മല്ലിക അവളെ തടഞ്ഞു. മല്ലികയുടെ ചുണ്ടിൽ ഒരു വശ്യമായ, ഒരു ചിരി വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

"മേഡം ആള് കൊള്ളാമല്ലോ..."

വേദുവിന്റെ അരികിലേക്ക് അല്പം നീന്നുനിന്ന് മല്ലിക കുസൃതിയോടെ പറഞ്ഞു.

"ഞാനൊന്ന് മാറിയപ്പോഴേക്കും എന്റെ ആങ്ങളയെ അങ്ങ് വളച്ചെടുത്തല്ലേ?"

അതു കേട്ടതും വേദു പതറിപ്പോയി. അവൾ വേഗത്തിൽ മല്ലികയെ നോക്കി കൈകൾ വീശി:

"അയ്യോ! ഞാനല്ല മല്ലികേ... ഇടുമ്പനാ എന്നെ..."

"ഓഹ്, ആണുങ്ങളായാൽ അങ്ങനെ പലതും ചെയ്ത് ഒന്ന് എറിഞ്ഞു നോക്കും, കിട്ടുമോ എന്ന്!"

മല്ലിക ചിരിച്ചുകൊണ്ട് വേദുവിനെ ഒളിക്കണ്ണാൽ നോക്കി.

"മേഡം വേണ്ടേ അതിനൊക്കെ വേലി വെക്കാൻ?"

"അങ്ങനെയല്ല മല്ലികേ..."

വേദു പരിഭവത്തോടെ ആത്മഗതം പോലെ പറഞ്ഞു.

"അയാളാ എന്നെ ഒരുവിധത്തിലാക്കിയത്. ഞാനപ്പോഴേ പറഞ്ഞതല്ലേ ആ മരുന്നുവെള്ളം എനിക്ക് തരേണ്ട എന്ന്? ഇപ്പോൾ കണ്ടില്ലേ ഉണ്ടായത്?"

"എന്റെ മേഡം..."

മല്ലിക വേദുവിന്റെ ചുമലിൽ തട്ടി കുണുങ്ങി ചിരിച്ചു.

"അത് ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കാനും രക്തയോട്ടം കൂട്ടാനും ഉള്ളതാ. അതിനിടയിൽ ലൈംഗിക ഉദ്ധാരണവും ചിലർക്ക് സംഭവിക്കും, അത്രയേയുള്ളൂ. അത് ഇത് കുടിച്ചതുകൊണ്ട് മാത്രം വരുന്നതല്ലല്ലോ... മേഡത്തിന് ഉള്ളിൽ താല്പര്യമുള്ളതുകൊണ്ട് ആ ഇളക്കം

💬 Comments

View all comments