Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 17 [ഗില്ലി ബാല]
നീയിപ്പോ മുകളിലേക്ക് വരണ്ട…എനിക്കൊരു ബിസിനസ് മീറ്റിംഗ് ഉണ്ട്…കഴിയാനൊരു ഒന്നൊന്നര മണിക്കൂർ എടുക്കും…അതുവരെ നീ താഴെ മല്ലികയുടെ ഒപ്പം എന്തെങ്കിലുമൊക്കെ ചെയ്ത് നേരം കളഞ്ഞോ…."
വേദു താൻ അണിഞ്ഞിരിക്കുന്ന ഡ്രസ്സിലേക്ക് ഒന്ന് നോക്കി നാണത്തോടെയും ചമ്മലോടെയും ചോദിച്ചു:
"എന്നാ ഞാനൊന്ന് ഡ്രസ്സ് മാറട്ടെ ദേവേട്ടാ... ഈ കോലത്തിൽ ഞാൻ എങ്ങനെയാ അവരുടെ മുന്നിൽ ചെല്ലുന്നത്?"
അതുകേട്ട് ദേവൻ ഒരു കള്ളച്ചിരിയോടെ അവളെ തിരിഞ്ഞുനോക്കി.
"ആഹാ! അവിടെ ടൂറിസ്റ്റ് സ്പോട്ടിൽ വന്നവരൊക്കെ ഇതും നോക്കി വായിനോക്കി പോയതാ... ഇനി ഇവിടെയുള്ള നമ്മടെ രണ്ടുപേരു കാണുന്നതാണോ പ്രശ്നം? നീ ഇതും ഇട്ട് നടന്നാൽ മതി!"
അത്രയും പറഞ്ഞ് ദേവൻ മുകളിലെ മുറിയിലേക്ക് കയറിപ്പോയി. കൂടുതൽ വാദിക്കാൻ നിൽക്കാതെ വേദു പതുക്കെ താഴത്തെ അടുക്കള ലക്ഷ്യമാക്കി നടന്നു.
അടുക്കളയിൽ മല്ലിക രാത്രിയിലേക്ക് വേണ്ട ഭക്ഷണത്തിനുള്ള കഷ്ണങ്ങൾ അരിഞ്ഞു കൂട്ടുന്ന തിരക്കിലായിരുന്നു. വേദു പതുക്കെ അടുത്തേക്ക് ചെന്ന് ഒരു കസേര വലിച്ചിട്ടിരുന്നു.
"എന്താ മല്ലികേ ഉണ്ടാക്കുന്നത്?"
മല്ലിക തലയുയർത്തി വിടർന്ന ചിരിയോടെ പറഞ്ഞു…
"ആഹ്, മേഡം വന്നോ! രാത്രിയിലേക്ക് വേണ്ട കറിക്ക് കഷ്ണം അരിയുവാ..."
"രാത്രി എന്താ അപ്പോൾ സ്പെഷ്യൽ?"
വേദു ചോദിച്ചു.
"കപ്പ പുഴുങ്ങിയതും മാൻ ഇറച്ചിയും!"
"മാനോ?!"
വേദു കണ്ണുകൾ തള്ളി അതിശയത്തോടെ ചോദിച്ചു.
"ആഹ് മേഡം! ഏട്ടൻ കാട്ടീന്ന് ഒന്നിനെ വെടിവെച്ചു പിടിച്ചിട്ടുണ്ട്. അതിനെയാ ഇന്ന് രാത്രി ഉണ്ടാക്കുന്നത്. മേഡം ഇതൊന്നും കഴിച്ചിട്ടില്ലേ?"
"നല്ല കോലായി! എന്റെ ഇല്ലത്ത് ഇറച്ചി പോലും കേറ്റില്ല….. അതിന്റെയൊക്കെ രുചി അറിയാൻ തുടങ്ങിയത് തന്നെ ശ്യാമേട്ടനെ കെട്ടിയ ശേഷമാ…. കോഴിയുടെ രുചി തന്നെ വിരളമായിട്ടാ
💬 Comments
View all comments