0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 17 [ഗില്ലി ബാല]

Author : Gilli Bala Read All Parts 155.2K

സഹായിക്കുമോ? ."

അവരുടെ പ്ലാനും ഉള്ളിലിരിപ്പും പെട്ടെന്ന് മനസ്സിലായ വേദുവിന് ഉള്ളിൽ വിറയൽ പടർന്നു. അവൾ മടിയോടെയും പരിഭ്രമത്തോടെയും പറഞ്ഞു:

"അയ്യോ... ഞാനോ? അത്..."

"അധിക നേരത്തെ പണിയൊന്നുമില്ല ചേച്ചീ... പെട്ടെന്ന് തീരും!"

മല്ലിക നിർബന്ധിച്ചു.

"അതല്ല മല്ലികേ... ദേവേട്ടൻ..."

വേദു പതറി.

"സാർ മീറ്റിംഗ് ഒക്കെ കഴിഞ്ഞ് കുളിച്ചു വരുമ്പോഴേക്കും സമയം ഒരുപാടാകും. ചേച്ചി പോയി വാ... ഇവിടുത്തെ പഴയ നിലവറയൊക്കെ കാണാമല്ലോ!"

മല്ലിക പുഞ്ചിരിച്ചു.

ഉള്ളിൽ പേടിയും ഒപ്പം വീണ്ടും ഇടുമ്പന്റെ ഒപ്പം തനിച്ചാകുന്നതിന്റെ ആവേശം നിറഞ്ഞ വിറയലും ഉണ്ടായിരുന്നെങ്കിലും, വേദു മടിയോടെ തലയാട്ടി സമ്മതിച്ചു. അവൾ ഇടുമ്പന്റെ പിന്നാലെ നടന്നു.

വീടിന്റെ വശത്തുള്ള വിജനമായ ഒരു മുറിയിലേക്കാണ് അവൻ അവളെ കൊണ്ടുപോയത്.

ആ മുറിയുടെ മൂലയിൽ തറയിൽ ഒരു വലിയ മരം കൊണ്ട് പണിതൊരു വാതിൽ കാണപ്പെട്ടു. ഇടുമ്പൻ ആ മൂടിയുടെ ഇരുമ്പ് വളയത്തിൽ പിടിച്ച് ബലമായി വലിച്ചു തുറന്നു.

ഉള്ളിലേക്ക് ഇരുണ്ട കല്ലുകൾ കൊത്തിവെച്ച പടിക്കെട്ടുകൾ താഴേക്ക് നീളുന്നത് വേദു കണ്ടു.

ഇടുമ്പൻ ചുവരിൽ തൂങ്ങിയിരുന്ന ഒരു റാന്തൽ വിളക്ക് കത്തിച്ചു. അതിന്റെ മഞ്ഞവെളിച്ചത്തിൽ പടിക്കെട്ടുകൾ വ്യക്തമായി.

അവൻ മുന്നിലും വേദു തൊട്ടുപിന്നിലുമായി പടികൾ താഴേക്ക് ഇറങ്ങി.

താഴത്തെ അറയിൽ എത്തിയതും വേദു അത്ഭുതത്തോടെ ചുറ്റും നോക്കി. ശീതളമായ ഒരു അപൂർവ്വ സുഗന്ധവും തണുപ്പും ആ മുറിയിൽ തങ്ങിനിന്നിരുന്നു. ചുവരുകളിലെ തട്ടുകളിൽ അഞ്ചും പത്തും കൊല്ലം പഴക്കമുള്ള വൻ ഭരണികളും, ചില്ല് കുപ്പികളും അടുക്കി വെച്ചിട്ടുണ്ടായിരുന്നു. ചില വലിയ ചില്ലുകുപ്പികൾക്കുള്ളിൽ അപൂർവ്വ കാട്ടുമരുന്നുകളിലും മദ്യത്തിലും ഇട്ടു വെച്ചിരിക്കുന്ന പാമ്പുകളെയും തേളുകളെയും ശരീരം

💬 Comments

View all comments