Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 17 [ഗില്ലി ബാല]
കുടുങ്ങി.
പെട്ടെന്നാണ് ദേവൻ ഫോണിൽ സംസാരിച്ചുകൊണ്ട് എഴുന്നേറ്റത്.
"ആഹാ... നീ ഒന്ന് ഹോൾഡ് ചെയ്യ്, ഞാൻ അങ്ങോട്ട് വിളിക്കാം..."
എന്ന് ഫോണിൽ പറഞ്ഞ് ദേവൻ ഡൈനിങ് ടേബിളിൽ നിന്നും എഴുന്നേറ്റു ലിവിങ് റൂമിലേക്ക് നടന്നു.
അവൻ അങ്ങോട്ട് മാറിയ ആ നിമിഷം... ഇടുമ്പൻ ഒരു ഒളിപ്പോരാളിയെപ്പോലെ ഡൈനിങ് ടേബിളിന്റെ അടിയിലേക്ക് ഇഴഞ്ഞു കയറി വേദുവിന്റെ ഭാഗത്തേക്ക് എത്തി.
ഇതുകണ്ട് മല്ലിക പേടിയോടെ വിറച്ചുപോയി.
അവൾ മേശയുടെ അടിയിലേക്ക് നോക്കിക്കൊണ്ട് പതുക്കെ മന്ത്രിച്ചു:
"ഏട്ടാ... എന്താ ഈ കാണിക്കണേ? ദേവൻ സാർ ഇപ്പൊ തിരിച്ചു വരുമ്…..."
"അത് നീ അങ്ങോട്ട് മാനേജ് ചെയ്തോ..."
എന്ന് കൂസലില്ലാതെ പറഞ്ഞുകൊണ്ട് ഇടുമ്പൻ നേരെ വേദുവിന്റെ കാലിന്റെ അടുത്തേക്ക് നീങ്ങി.
വേദു ഭയത്തോടെ കാൽ പുറത്തേക്ക് വലിക്കാൻ നോക്കി.
"വേണ്ടാ... ഇടുമ്പാ... മാറ്... ഏട്ടൻ ഇപ്പൊ വരും..."
അവൾ പരമാവധി ശബ്ദം താഴ്ത്തി അവനെ തള്ളിമാക്കാൻ നോക്കി.
അതേസമയം, ദേവൻ ലിവിങ് റൂമിൽ നിന്നും ഫോൺ കട്ട് ചെയ്ത് തിരികെ ഡൈനിങ് ടേബിളിനടുത്തേക്ക് വരുന്ന കാൽപ്പെരുമാറ്റം കേട്ടു.
ഇടുമ്പനെ പെട്ടെന്ന് അവിടെ കാണാത്തതുകൊണ്ട് ദേവൻ തന്റെ കസേരയിലേക്ക് ഇരുന്നുകൊണ്ട് സംശയത്തോടെ ചോദിച്ചു:
", ഇടുമ്പൻ എവിടെ?"
മല്ലിക തൊണ്ടയിലെ വെള്ളമിറക്കിക്കൊണ്ട് പതറിക്കൊണ്ട് പറഞ്ഞു:
"അത്... സാർ... പുറത്ത് എന്തോ ശബ്ദം കേട്ടിട്ട് അവനൊന്ന് അങ്ങോട്ട് നോക്കാൻ പോയതാ..."
"ഭക്ഷണം കഴിക്കുന്ന നേരത്ത് ഇവനൊക്കെ എന്ത് തേങ്ങയാ കാണിക്കുന്നത്..."
എന്ന് മന്ത്രിച്ചുകൊണ്ട് ദേവൻ പ്ലേറ്റിലേക്ക് തിരിഞ്ഞു. അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി.
ഇനി വേദുവിന് എതിർക്കാൻ യാതൊരു നിവൃത്തിയുമില്ലായിരുന്നു. തൊട്ടുമുന്നിൽ ദേവൻ ഇരിക്കുന്നു; അല്പം
💬 Comments
View all comments