0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 4 [ഗില്ലി ബാല]

Author : Gilli Bala Read All Parts 135.6K

ഞാൻ അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. കണ്ണുകൾ ചെറുതായി തടിച്ചിരിക്കുന്നു,  കരഞ്ഞതുപോലെ ഒരു ഭാവം. എന്തെങ്കിലും സംസാരിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അവൾ ഒഴിഞ്ഞുമാറി അടുക്കളയിലേക്ക് തന്നെ കയറിപ്പോയി. സമയം വൈകിയതിനാലും അവളുടെ ഈ മൗനം എന്നെ ശ്വാസം മുട്ടിച്ചതിനാലും ഞാൻ വേഗം ഇറങ്ങി ഓഫീസിലേക്ക് പോയി.

ഓഫീസിലിരുന്നിട്ടും എന്റെ മനസ്സ് ഒട്ടും ശാന്തമായിരുന്നില്ല. കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കുമ്പോൾ വേദുവിന്റെ ആ കണ്ണാടിയിലെ കാമാതുരമായ മുഖവും, പിന്നീട് അടുക്കളയിൽ കണ്ട ആ ഇരുണ്ട മുഖവും മാറിമാറി വന്നു.

എങ്ങനെയോ വൈകുന്നേരം വരെ സമയം തള്ളിനീക്കി ഞാൻ ഓഫീസിൽ നിന്നിറങ്ങി. വരുംവഴി അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്തിരിയും നല്ല നാടൻ കോഴിക്കറിയും ഞാൻ ഒരു ഹോട്ടലിൽ നിന്നും വാങ്ങി.

വീട്ടിലെത്തി ഞാൻ കോളിങ് ബെൽ അടിച്ചു. കുറച്ചു സമയത്തിന് ശേഷമാണ് വാതിൽ തുറക്കപ്പെട്ടത്. മുന്നിൽ നിൽക്കുന്ന വേദു ഇപ്പോഴും നോർമൽ ആയിരുന്നില്ല.

ഞാൻ അവളുടെ അരികിലേക്ക് ചെന്ന് ചേർന്നു നിൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവൾ പിണക്കത്തോടെ മാറി നടന്നു. അവളുടെ ഈ അകൽച്ച എന്റെ ഉള്ളിൽ ഒരു വല്ലാത്ത ഭയം ഉണ്ടാക്കാൻ തുടങ്ങി.

അവൾ പതുക്കെ അടുക്കളയിലേക്ക് കയറി ചായ തിളപ്പിക്കാൻ തുടങ്ങി. ഞാൻ വിടാൻ ഭാവമില്ലായിരുന്നു. അടുക്കളയിലേക്ക് ചെന്ന് ഞാൻ പുറകിലൂടെ അവളെ വട്ടത്തിൽ കെട്ടിപ്പിടിച്ചു.

"എന്താ വേദു ഇത്? നീ എന്താ എന്നോട് സംസാരിക്കാത്തത്? എന്തുപറ്റി എന്റെ മോളേ നിനക്ക്?"

ഞാൻ കാതരമായി ചോദിച്ചു.

എന്റെ ആ ചോദ്യം കേട്ടതും അവളുടെ ശരീരം ഒന്നു വിറച്ചു. അവൾ പതുക്കെ തിരിഞ്ഞ് എന്റെ നെഞ്ചിലേക്ക് നോക്കിയതും അവളുടെ കണ്ണുകൾ അണപൊട്ടി ഒഴുകാൻ തുടങ്ങി.

💬 Comments

View all comments