Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 5 [ഗില്ലി ബാല]
ഒരു മുപ്പത്തഞ്ചുകാരൻ.
ദേവൻ തന്റെ കസേരയിലേക്ക് അല്പം ചാരിയിരുന്ന്, ആ വ്യക്തിയെ ചൂണ്ടി എന്നോട് പറഞ്ഞു:
"ഇത് അലക്സ്... എന്റെ പേഴ്സണൽ പി.എ ആണ്. നമ്മുടെ ഗ്രൂപ്പിന്റെ പല വിദേശ ബ്രാഞ്ചുകളുടെയും ഫിനാൻഷ്യൽ ഓഡിറ്റിങ് മാനേജ് ചെയ്യുന്നത് അലക്സ് ആണ്."
ഞാൻ എഴുന്നേറ്റ് അലക്സിന് നേരെ കൈ നീട്ടി.
"ഹലോ അലക്സ്, ഞാൻ ശ്യാം... റീജിയണൽ എച്ച്.ആർ."
അലക്സ് എന്റെ കൈകളിൽ പിടിച്ച് വളരെ തണുത്ത രീതിയിൽ ഒന്ന് പുഞ്ചിരിച്ചു. ഞാൻ വീണ്ടും എന്റെ കസേരയിലേക്ക് ഇരുന്നു.
"സാർ... എന്നെ വിളിപ്പിച്ചത്? എന്തെങ്കിലും പുതിയ റിക്യൂട്ട്മെന്റ് ഫയൽസ് സൈൻ ചെയ്യാനുണ്ടോ?"
ഞാൻ ദേവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
എന്റെ ചോദ്യം കേട്ടതും ദേവന്റെ ചുണ്ടുകളിൽ ഒരു നിഗൂഢമായ, വന്യമായ ചിരി വിരിഞ്ഞു.
അവൻ തന്റെ മേശപ്പുറത്തിരുന്ന പേപ്പർ വെയ്റ്റിൽ വിരലുകൾ കൊണ്ട് പതുക്കെ തട്ടി.
"അതിലേക്കൊക്കെ വരാം മിസ്റ്റർ ശ്യാം... അതിനു മുൻപ് എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട്. നീ എത്ര വർഷമായി ഈ കൺസ്ട്രക്ഷൻ കമ്പനിയിൽ എച്ച്.ആർ ആയിട്ട്?"
ദേവൻ പരുക്കൻ ശബ്ദത്തിൽ ചോദിച്ചു.
"ഇപ്പോൾ കൃത്യം അഞ്ച് വർഷമായി സാർ..."
ഞാൻ കൃത്യതയോടെ മറുപടി നൽകി.
"ഓഹോ... അഞ്ച് വർഷം! കുറഞ്ഞ കാലമൊന്നും അല്ലല്ലോ. അപ്പൊ ഈ അഞ്ച് വർഷം കൊണ്ട് നീ അത്യാവശ്യം നല്ല രീതിയിൽ ഉണ്ടാക്കിക്കാണുമല്ലോ അല്ലേടാ?"
ദേവന്റെ ആ ചോദ്യത്തിലെ 'ഉണ്ടാക്കിക്കാണുമല്ലോ' എന്ന പ്രയോഗവും, പെട്ടെന്ന് 'എടാ' എന്നുള്ള വിളിയും എന്നെ ഞെട്ടിച്ചു. ഞാൻ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പരുക്കൻ സംസാരം.
"സാർ... ഞാൻ എന്റെ അധ്വാനത്തിനുള്ള ശമ്പളവും അതിന്റെ ഫലവും
💬 Comments
View all comments