0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 246.6K

ദേഷ്യമാണെങ്കിലും, തമാശയാണെങ്കിലും... ഇനി അത് കാമമാണെങ്കിൽ പോലും, നിന്റെ ഉള്ളിലുണ്ടായ ആ വികാരം നീ വള്ളിപുള്ളി തെറ്റാതെ എന്നോട് പറയണം. ഒന്നും എന്നിൽ നിന്നും മറച്ചുവെക്കാൻ പാടില്ല. അതിപ്പോൾ എത്ര വലിയ ഡാർക്ക് ട്രൂത്ത് ആണെങ്കിൽ പോലും നീ തുറന്നു പറയണം."

വേദു ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് നോക്കി പതുക്കെ തലയാട്ടി: "മ്മ്... നോക്കാം."

"നോക്കിയാൽ പോരാ... എന്റെ കയ്യിൽ തൊട്ട് സത്യം ചെയ്യ്," ഞാനെന്റെ കൈ അവളുടെ കൈവെള്ളയിലേക്ക് വെച്ചുകൊടുത്തു.

വേദു പതുക്കെ എന്റെ കൈകളിൽ അമർത്തിപ്പിടിച്ച്,  കണ്ണുകളിലേക്ക് നോക്കി സത്യം ചെയ്തു. അതിനുശേഷം അവൾ പതുക്കെ കണ്ണുകൾ അടച്ചു.

വേദുവിന്റെ ഓർമ്മകളിലേക്ക് ഒരു കാണിയായി സഞ്ചരിക്കുവാൻ അവസാനം ഞാനും തയ്യാറായി…

ഇനി കുറച്ചു ഭാഗം വേധുവിന്റെ കണ്ണിൽ കാണാം

ഗേറ്റ് കടന്ന് ആ ഓഡി കാർ മെയിൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ തന്നെ എന്റെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങിയിരുന്നു. തൊട്ടടുത്ത് ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുടെ സാന്നിധ്യം എന്നിൽ കടുത്ത അസ്വസ്ഥത ഉണ്ടാക്കി. എങ്ങോട്ടാണ് പോകുന്നതെന്നോ എന്താണ് സംഭവിക്കാൻ പോകുന്നതെന്നോ എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു. കനത്ത ഇരുട്ടിനെ കീറിമുറിച്ച് വണ്ടി ചെന്നുനിന്നത് നഗരത്തിലെ ഏറ്റവും വലിയൊരു പഞ്ചനക്ഷത്ര പ്രീമിയം റെസ്റ്റോറന്റിന്റെ മുന്നിലായിരുന്നു.

കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ ചുറ്റുമുള്ള അന്തരീക്ഷം എന്നെ അമ്പരപ്പിച്ചു. തിളങ്ങുന്ന ലൈറ്റുകൾ, പ്രൗഢി തുളുമ്പുന്ന ആളുകൾ... ഇത്തരമൊരു ഹൈ-സെറ്റപ്പിൽ ആദ്യമായി എത്തുന്നതിന്റെ ഭയവും അപകർഷതാബോധവും എന്റെ ഉള്ളിൽ പടർന്നു. എന്റെ സാരിത്തലപ്പ് ഞാൻ വലിച്ച് മാറിൽ ഒതുക്കിപ്പിടിച്ചു. ഞാൻ അവിടെ നിൽക്കുമ്പോൾ തന്നെ ഹോട്ടലിന്റെ മാനേജർ എന്ന് തോന്നിക്കുന്ന ഒരാൾ

💬 Comments

View all comments