0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 246.4K

കാറിന്റെ പിൻസീറ്റിൽ, ദേവൻ ഇരിക്കുന്നതായി എനിക്ക് തോന്നി. ആ ആഡംബര വണ്ടി ഇരുട്ടിലേക്ക് മറയുന്നത് ഒരു നിമിഷം ഞാൻ നോക്കി നിന്നു.

എന്നാൽ, വേദു എന്നേ കാത്തുനിൽക്കാൻ തയ്യാറായിരുന്നില്ല. വാതിൽ തുറന്നപ്പോൾ തന്നെ അവൾ എന്നേ ഒന്നു നോക്കുക പോലും ചെയ്യാതെ നേരെ അകത്തേക്ക് നടന്നു. ഞാൻ തിരിഞ്ഞ് അവളെ സൂക്ഷ്മമായി നിരീക്ഷിച്ചു. വസ്ത്രങ്ങളോ തലമുടിയോ ഒന്നും അലങ്കോലപ്പെട്ടിട്ടില്ല. എല്ലാം തികച്ചും നോർമൽ. അവളുടെ നടത്തത്തിലും ഭാവത്തിലും അസ്വാഭാവികമായി ഒന്നും തന്നെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. തികച്ചും ശാന്തമായ പെരുമാറ്റം. അതോടെ, അവിടെ വെച്ച് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള എന്റെ ആകാംക്ഷയും കാമവും ഇരട്ടിയായി വർദ്ധിച്ചു.

അകത്തേക്ക് പോയ വേദു തന്റെ ഹാൻഡ് ബാഗ് മേശപ്പുറത്ത് വെച്ച്, സാരിത്തലപ്പ് ഒന്നുക്കൂടി ഒതുക്കി ലിവിങ് റൂമിലേക്ക് തിരികെ വന്നു. അവൾ എന്റെ മുഖത്തേക്ക് നോക്കി പതുക്കെ ചോദിച്ചു: "ഏട്ടൻ കഴിച്ചിട്ടാണോ കിടന്നത്?"

ഇല്ലെന്ന അർത്ഥത്തിൽ ഞാൻ പതുക്കെ തലയാട്ടി.

അത് കേട്ടതും വേദുവിന്റെ മുഖത്ത് നേരിയൊരു ഭാവമാറ്റമുണ്ടായി.

"ഞാൻ വരാൻ വൈകുന്നത് കണ്ടപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടാക്കി കഴിക്കാമായിരുന്നില്ലേ? അല്ലെങ്കിൽ പുറത്തുനിന്ന് എന്തെങ്കിലും വാങ്ങി കഴിക്കാമായിരുന്നില്ലേ ശ്യാമേട്ടാ? എന്തിനാ ഇങ്ങനെ പട്ടിണി ഇരിക്കുന്നത്?"

അവൾ ചെറുതായൊന്ന് ശകാരിക്കുന്ന മട്ടിൽ ചോദിച്ചു.

"അത് സാരമില്ലെടീ... എനിക്ക്  വിശപ്പ് തോന്നിയിരുന്നില്ല,"

ശ്യാം അവളുടെ കണ്ണുകളിലേക്ക് നോക്കി പതുക്കെ പറഞ്ഞു.

"എന്നിട്ട് ഇപ്പോൾ വിശപ്പുണ്ടോ?"

അവൾ ഇടുപ്പിൽ കൈവെച്ച് ചോദിച്ചു.

"ഉം... ഇപ്പോൾ കുറച്ചധികം വിശപ്പുണ്ട്," അത് പറയുമ്പോ എന്റെ ചുണ്ടുകളിൽ ഒരു ഗൂഢമായ ചിരി വിരിഞ്ഞു. അവൻ ഉദ്ദേശിച്ച വിശപ്പ് മറ്റൊന്നായിരുന്നു.

💬 Comments

View all comments