0%

Chapter Title : വീണയും ബക്കറും 2 [Lechu]

Author : Lechu Read All Parts 1K

നിന്നു ... ഇനി എങ്ങിനെയാണ് ഞാൻ ആ മുഖത്തേക്ക് നോക്കുക ...പോകാതിരിക്കാനും പറ്റില്ലല്ലോ

ഞാൻ പതിയെ ആ വണ്ടിയുടെ അടുത്തേക്കുചെന്നു ... ഇക്കാ എന്താണ് മീനുള്ളത് നോക്കുമ്പോൾ എനിക്കിഷ്ടമുള്ള ചുവന്ന ചൂര തന്നെ ... എടുക്കട്ടേ ... ഇക്കാക്കറിയാം എൻ്റെ മെയിൻ വീക്നെസ്സാണ് ഈ മീനെന്ന്

ഞാനും ചിരിച്ചുകൊണ്ടുപറഞ്ഞു ... എടുത്തോ

നല്ല രണ്ടെണ്ണം എടുത്തു ...

എന്തിനിക്കാ ഇത്രയും ...

എത്രയും നല്ലതു ഇനി ചിലപ്പോൾ അടുത്തൊന്നും കിട്ടില്ല

ഞാൻ കുറച്ചു രൂപ മടക്കി ഇക്കാക്ക് കൊടുത്തു ...

അത്രക്കൊന്നുമില്ലമോളെ ... ഞാൻ ഈ മീൻ മോൾക്ക് പൈസക്കല്ല തന്നത് ... ഇതുകണ്ടപ്പോൾതന്നെ എനിക്ക് വീണമോളെയാണ് ഓർമവന്നത്

ഞാനും മീനിനല്ല പൈസ്സത്തന്നത് , പിന്നെ ഇതു താത്തക്കുള്ളതാണ് ... ഇനി ഇത് ചോദിച്ചു താത്തയോട് ചൂടാവേണ്ട പാവം അത് ചോദിച്ചിട്ടൊന്നുമല്ല

ഞാൻ അത്രക്കും ചൂടാനൊന്നുമല്ല പാവമാണ്

അത്രക്ക് പാവമൊന്നുമല്ല ഞാൻ ഇന്നലെ കണ്ടതല്ലേ ?

എന്ത് കണ്ടു ?

അയ്യേ ...

ഞാൻ ചായയുണ്ടാക്കാൻ പോകുവാണ്

എൻ്റെയൊപ്പം അതിനെ ക്ലീനാക്കാൻ ഇക്കയും വന്നു

മോള് ഇനി കയ്യിലാകേണ്ട ഞാൻ നന്നാക്കിത്തരാം ...

എന്തെങ്കിലും കഴിച്ചോ ഇക്ക

ഇല്ല , ഒരു ക്ലാസ് ചായത്തന്നാൽമതി

എന്നോട് ചോദിച്ചിട്ടല്ലല്ലോ മീൻ എടുത്തത് അപ്പൊ ഞാൻ തീരുമാനിക്കും

ഞാൻ ദോശയുണ്ടാക്കുമ്പോളേക്കും ഇക്ക മീൻ ക്ലീനാക്കി കൊണ്ടുവന്നു

ഞാൻ മേശയിൽ കൊണ്ടുവച്ചു

മോളെ അത് എങ്ങോട്ടുവെച്ചാൽമതി

ഇവിടെ ആർക്കും മാറാരോഗമൊന്നുമില്ല ... വന്നു കഴിക്കാൻനോക്കു

ഞാൻ വന്നിരുന്നാൽ മീന്മണം ആകുമവിടെയെല്ലാം

അത് ഞാൻ സഹിച്ചു

കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ചായയുമായി അങ്ങോട്ടേക്കെത്തി ...

💬 Comments

View all comments