Chapter Title : വീണയും ബക്കറും 4 [Lechu]
ഇക്കയുടെ ചുണ്ടിൽ ഒരു മുത്തമേകി ...ആ മുത്തത്തിന് പ്രകൃതിയെ സാക്ഷിയാക്കി ഞങളുടെ ഇണചേരലായിമാറാൻ അതികം സമയമെടുത്തില്ല
ഞങൾ അവിടെനിന്നും വന്നു പരസ്പരം വാരിപുണർന്നുകൊണ്ടു ഉറങ്ങി എണീച്ചപ്പോൾ സമയം ഏഴുമണി , അപ്പോഴാണ് ഇക്കയുടെ ഫോണിൽ കുറെ ഫോട്ടോസ് വന്നിരിക്കുന്നത് ഞാൻ ആ മെസ്സേജ് നോക്കി
ആദ്യം ഒരു വോയിസ് ആണ് വന്നിട്ടുള്ളതു
ഇക്ക പറഞ്ഞതുപ്രകാരം ഞാൻ അയാളെക്കുറിച്ചു എല്ലാം തിരക്കിയിരുന്നു , അയാൾ പെൺകുട്ടികളുടെ പിന്നിലാണ് . ഓരോ ദിവസത്തിന് ഓരോന്നാണ് . പൈസയുടെ ഹുങ്ക് . പിന്നെ അവസാനം വന്നപ്പോൾ അയാൾ അവിടെയിട്ടുപോയ അതോ ഗുണ്ടകൾ ഇട്ടുപോയതാണോന്നറിയില്ല കുറച്ചു പേരുടെ പേരെഴുതിയ കുറിപ്പുകിട്ടി
അത് ഇക്കാക്ക് ആവശ്യമുണ്ടോന്ന് അറിയില്ല ഞാൻ ഫോട്ടോ അയച്ചിട്ടുണ്ട്
1 സഞ്ജയ്
2 സതീശൻ
3 Dr കീർത്തന
4 Dr ശ്യാം
ഈ നാലുപേരുകൾ ആദ്യത്തെ ആ ചെറിയ സ്റ്റിക്കി പേപ്പറിലും
അടുത്തത്
1 ജോണി
2 അമീൻ
അത് രണ്ടും റെഡ് പേനകൊണ്ട് കട്ട് ചെയ്‌തിട്ടുണ്ട്
അതുകണ്ട് എൻ്റെ കൈ കിടന്നു വിറക്കാൻ തുടങ്ങി
റെഡ് മാർക് ചെയ്‌തതിനർത്ഥം അപ്പോൾ അവരെ ഇല്ലാതാക്കിയെന്നല്ലേ ...? ഒരു പക്ഷെ ഭാക്കി 4 പേരെ ഇല്ലാതാക്കും എന്നാണോ
അങ്ങിനെയെങ്കിൽ സുകുവേട്ടനാണെങ്കിൽ ഇവരെയെല്ലാം കൊന്നിട്ട് സുകുവേട്ടന് എന്താണ് കാര്യം ?
ഇനി ഇതു ഇക്കയറിഞ്ഞാൽ ഒരു പക്ഷെ മകൻ നഷ്ടമാവാൻ ഞാനുംകൂടി കാരണമാകും എന്നുകരുതി എന്നെ വെറുക്കുമോ ?
ഞാൻ ആ മെസ്സേജ് എൻ്റെ ഫോണിലേക്ക് ഫോർവേഡ് ചെയ്തു പിന്നെ ഇക്കയുടെ ഫോണിൽനിന്ന് അമീനിൻ്റെ പേരെഴുതിയ പേപ്പർ ഞാൻ ഡെലീറ്റ് ആക്കി ...
💬 Comments
View all comments