Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2 [മന്ദന്‍ രാജാ]
"' മഹേഷേ ..."" പോകാനായി ബാഗും മറ്റും എടുക്കാനായി അകത്തേക്ക് പോയ മഹേശ്വരി മഹേഷിനെ വിളിച്ചു .
"' പൈസ വല്ലതും വേണോ ചേച്ചീ .. അങ്ങേരൊക്കെ വലിയ ആൾക്കാരാ . ചേച്ചിയൊരു കാര്യം ചെയ്യ് . പാലും വല്ല ചെറുകടീമൊക്കെ വാങ്ങിക്കൊണ്ട് പൊക്കോ . ഞാൻ ആരുടേലും കയ്യിൽ ഇച്ചിരി കോഴിയോ വല്ലോം മേടിച്ചു കൊടുത്തു വിട്ടേക്കാം "' മഹേഷ് അകത്തു ചെന്ന് മഹേശ്വരിയോട് പറഞ്ഞു .
"' അത് മതി ...വല്യ ഉപകാരം മഹേഷേ "' മഹേശ്വരി അവൻ നീട്ടിയ പൈസ വാങ്ങി വേഗം പുറത്തേക്ക് നടന്നു .
"' വണ്ടി ഒണ്ടെടി മഹേശ്വരീ ... അവനെപ്പോ വരും ? അതോ വീട്ടിലൊണ്ടോ ?''' മഹേശ്വരി പുറത്തേക്ക് വന്നപ്പോൾ പോത്തൻ റേഷൻ കടയുടെ അപ്പുറത്ത് നിർത്തിയിട്ടിരിക്കുന്ന പജീറോയുടെ മുൻ ഡോർ തുറന്നു .
ഒന്ന് മടിച്ചിട്ട് മഹേശ്വരി മുന്നിൽ കയറി .
"' വൈകിട്ടാകും ... സാറെ ആ കാണുന്ന കടേടെ മൂന്നിലൊന്നു നിർത്തണേ ""
"' സാറെന്നോ ... ഞാൻ എന്നാ നിന്നെ പഠിപ്പിച്ചിട്ടുണ്ടോ ... ഒന്നേൽ നീയെന്നെ പേര് വിളി . നമ്മള് ബന്ധുക്കാരല്യോ ..അല്ലേൽ എന്നെ മറ്റുള്ളോരു വിളിക്കുമ്പോലെ പോത്തച്ചായൻ എന്ന് വിളി ... അത് മതി ..അതാ കേൾക്കാനും ഒരു സുഖം "'
"' എടിയേ ... നീ കാര്യമായിട്ടൊന്നും വാങ്ങണ്ട കേട്ടോ ... തിന്നാനും കൊറിക്കാനുമൊക്കെയുള്ളത് വണ്ടീലൊണ്ട് .. നിങ്ങക്കായിട്ടു കൊണ്ടോന്നതാ "'
മഹേശ്വരി തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു ... കടയിലേക്ക് കയറും മുന്നേ അവളൊന്നു കൂടി
💬 Comments
View all comments