Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2 [മന്ദന്‍ രാജാ]
അമ്മൂ ...എടി അമ്മൂ "'' കുത്തുകല്ല് കയറി അൽപം കൂടി നടന്ന് , നടപ്പു വഴിയിൽ നിന്ന് മുറ്റത്തേക്ക് കയറിയപ്പോഴേ മഹേശ്വരി ഉറക്കെ വിളിച്ചു . അമ്മിണിക്കുട്ടി ഏതു കോലത്തിലാവും ഉള്ളതെന്ന ചിന്തയിലായിരുന്നു അത് .
"' അമ്മൂ ...ഇതാരാണെന്ന് നോക്കിക്കേ "' അതുമവൾ പറഞ്ഞത് തന്റെ കൂടെ ആളുണ്ടെന്ന് അറിയിക്കാനാണ് .
പതിവില്ലാതെ അമ്മയുടെ വിളിയും , കൂടെ ആരാണെന്ന് നോക്കാനുള്ള പറച്ചിലും കേട്ടപ്പോൾ അമ്മിണിക്കുട്ടി പായയിൽ നിന്നെണീറ്റ് , മറപ്പുരയിൽ കയറി മുഖം കഴുകിയിട്ട് ഹാളിലേക്ക് ചെന്നു . കൊള്ളാവുന്ന ഒരു കസേര എടുത്ത് , പോത്തന്റെ മുന്നിലേക്ക് നീക്കിയിടുകയായിരുന്നു മഹേശ്വരി
"' അഹ് ... അമ്മിണിക്കുട്ടി ... ഇന്ന് കോളേജില്ലായിരുന്നോ ?'''
"" ഉണ്ടായിരുന്നു ..പോയിട്ട് വന്നതാ "' അവൾ ആഗതനെ ആപാദചൂഢം നോക്കി . സായിപ്പിനെ പോലെ വെളുത്തു തുടുത്ത ഒരു മധ്യവയസ്‌കൻ . പറഞ്ഞു കേട്ടതും കണ്ടതുമായ ബന്ധുജനങ്ങളിലൊന്നും ഇങ്ങനെയൊരാളെ ഓർക്കുന്നില്ല
"' ഇന്നാ ..നിനക്കാ എല്ലാം . "' അയാൾ ഒരു കവർ അവളുടെ നേരെ നീട്ടി .അവളാ കവർ വാങ്ങിക്കൊണ്ട് , അടുക്കളയിലേക്ക് കയറിയ മഹേശ്വരിയുടെ പുറകെ ചെന്നു
""' ആരാ അമ്മേ അയാള് ?'''
"' എടി ..മായേടെ അമ്മായിയപ്പനാ ..പോത്തച്ചായൻ ""
"' ഈശ്വരാ ..ഇത്രേം ചെറുപ്പമോ ? ഞാൻ മനസ്സിലോർത്തത് ഒരു പത്തിരുപതു വയസെങ്കിലും ഉണ്ടെന്നാ ..ഇത് നാൽപ്പത്തിയഞ്ച് പോലുമില്ല .. ""
"'അതൊക്കെ കാണും ..അമേരിക്കയിലെ ഒക്കെ ഭക്ഷണത്തിന്റെയാ ... ങാ .,... ഞാൻ ചായ വെക്കട്ടെ ..നീ ചെന്ന് വല്ലോം
💬 Comments
View all comments