Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ [മന്ദന്‍ രാജാ]
ചായ ആയപ്പോൾ ഗ്ലാസിൽ ഊറ്റി കൊണ്ട് , അടുക്കളയിൽ നിന്ന് പുറകിലെ മുറ്റത്തേക്കിറങ്ങുമ്പോൾ ഉള്ള പടിയിൽ ഇരുന്നു .
"' അമ്മെ ചായ "'' അവൾ ഒരു നിമിഷം കഴിഞ്ഞിട്ട് അമ്മയെ വിളിച്ചു .
മഹേശ്വരി തിരിഞ്ഞു നോക്കി . അരകല്ലിൽ ഒരു ഗ്ലാസ് ചായ .അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞു . നേരത്തെ വരുന്ന അമ്മിണിക്കുട്ടി വന്നയുടനെ കിടന്നുറങ്ങാൻ തുടങ്ങും . താൻ വന്ന് ചായയും അനത്തി വിളിച്ചെഴുന്നേല്പിക്കും . പിന്നെയവൾ അൽപ നേരം പഠിക്കും കുളിയൊക്കെ കഴിഞ്ഞു . അവളുടെ പഠിത്തം വെളുപ്പിനാണ് . നാലു മണിക്ക് എഴുന്നേറ്റ് പഠിക്കാൻ തുടങ്ങും .പഠിത്തത്തിൽ രണ്ടു പേരും മിടുക്കരായത് കൊണ്ട് മഹേശ്വരിക്ക് പഠിക്കാൻ പറയേണ്ട ആവശ്യമിത് വരെ വന്നിട്ടില്ല .
മഹേശ്വരി നനഞ്ഞ വേഷത്തിൽ തന്നെ അമ്മിണിക്കുട്ടിയുടെ അടുത്തേക്ക് ചെന്നു . ചായ എടുത്തു മൊത്തിക്കുടിച്ചു കൊണ്ട് അരകല്ലിൽ ചാരി നിന്നു .അമ്മിണിക്കുട്ടി കുനിഞ്ഞിരുന്നു ചായ കുടിക്കുന്നതല്ലാതെ മിണ്ടുന്നില്ല .
"'' ആരുടേയാ ആ മൊബൈൽ ?''
"ങ്ള് "' അമ്മിണിക്കുട്ടിയോന്ന് വിക്കി . അവൾ പെട്ടന്ന് സത്യം തന്നെ പറഞ്ഞു
"'അത് ...അത് .. സോണിയയുടെ "''
"'അവൾക്കേതാ മൊബൈൽ ""
"'ജിമ്മിച്ചേട്ടൻ വാങ്ങിക്കൊടുത്തതാന്നാ പറഞ്ഞെ ""
"' മ്മ് ..നീയത് കൊടുത്തിട്ടു വാ . അത് വല്ലോം കേടായാൽ എന്റെ കയ്യിൽ കാശൊന്നുമില്ല വാങ്ങിക്കൊടുക്കാൻ "'
"' അമ്മെ ..."' അമ്മണിക്കുട്ടി മെല്ലെ വിളിച്ചു .
"' ഹ്മ്മ് ?''' മഹേശ്വരി അവളെ നോക്കി . രണ്ടു കണ്ണുകളും കൂട്ടി മുട്ടിയപ്പോൾ
💬 Comments
View all comments