Chapter Title : വീണ്ടും ഗിരിജ [വിനോദ്]
കരുണൻ അവളുടെ സാരി ഉയർത്താൻ തുടങ്ങി..
പെട്ടനാണ് അത് സംഭവിച്ചത്.. പിന്നിൽ നിന്നും ആരോ കരുണന്റെ തലക്കടിച്ചു.. അടികൊണ്ട കരുണൻ വേദനയോടെ അലറി.. തിരിയുമ്പോൾ പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുന്നു..
കരുണന്റെ അലർച്ച കേട്ട് ജാനകിയമ്മ ഓടി എത്തി
എന്താ.. അയ്‌യോ ചോര
ആരോ എന്നേ..
കരുണ വേഗം നീ ആശുപത്രിയിൽ പൊ..
ജാനകിയമ്മ കരുണനെ തള്ളി പുറത്താക്കി.. കരുണൻ മുണ്ട് വലിച്ചു കീറി തല കെട്ടി ആശുപത്രി ലക്ഷ്യമാക്കി നടന്നു.. ജാനകിയമ്മ മുറിയിൽ നോക്കി.. ഗിരിജ ഒന്നും അറിയാതെ ഉറക്കം.. അവളുടെ വസ്ത്രം കരുണൻ മാറ്റിയതുപോലെ തന്നെ കിടക്കുന്നു.. ജാനകിയമ്മക്കു ഭയമായി.. അവർ മുറിയിൽ വീണ രക്തതുള്ളികൾ വേഗം വെള്ളം എടുത്ത് തുടച്ചു.. പിന്നെ പുറത്തെ വാതിൽ അടച്ചു..
ആരാണ് കരുണനെ അടിച്ചത്.. പുറത്തെ വാതിൽ തുറന്നു കിടന്നപ്പോൾ വേറെ ആരാണ് വന്നത്..
പിറ്റേന്ന് ഗിരിജ ഉണർന്നു.. ഇന്നലെ അറിയാതെ ഉറങ്ങിപ്പോയി..എന്താണ് എന്നറിയില്ല.. പുറത്തേക്കു വരുമ്പോൾ ജാനകിയമ്മ വിഷാദിച്ചു ഇരിക്കുന്നു..
എന്തെമ്മേ.. എന്തോ സങ്കടം പോലെ..
മോളെ.. കരുണൻ ഇന്നലെ റോഡിൽ തല തല്ലി വീണു.. ആരൊക്കെയേ ആശുപത്രിയിൽ ആക്കി.. സീരിയസ് ആണ് മോളെ..
ഗിരിജക്ക് ആ വാർത്ത സന്തോഷം ആണ് ഉണ്ടാക്കിയത്.. അവൾ ഒന്ന് ചിരിച്ചു..
കരുണന്റെ നില വളരെ പരുങ്ങലിൽ ആയിരുന്നു... മാസങ്ങൾ ഏഴ് കടന്നു പോയി. ഇനി ഫ്ലാഷ് ബാക്കിൽ നിന്നും തിരികെ വരാം..കരുണൻ കട്ടിലിൽ തന്നെ.. റോഡിൽ വീണു എന്നതാണ് എല്ലാരുടെയും വിശ്വാസം.. ജാനകിയമ്മയും കരുണന്റെ സംഭവത്തോടെ അവശ നിലയിലേക്ക് എത്തി..
രാധയാവട്ടെ സജീവിനെയും ഗിരിജയെയും രഹസ്യമായി വീക്ഷിച്ചുകൊണ്ടേ ഇരുന്നു.
💬 Comments
View all comments