Chapter Title : വീണ്ടുമൊരു വസന്തം 4 [സ്പൾബർ]
“ അതൊക്കെ എന്നോട്പ്രത്യേകം പറയണോ ചേച്ചീ..എല്ലാ കാര്യങ്ങളും എനിക്കറിയുന്നതല്ലേ…
അല്ല..എങ്ങിനെയൊക്കെയാ പ്ലാനിംഗ്… ഇക്ക എപ്പഴാ വരിക..?’”
“ അത് രാജേട്ടൻ രാത്രി വരുമ്പോ ഇക്കയെ കൂട്ടിക്കൊണ്ടു വരാം എന്നാ പറഞ്ഞത്..”
“ ഒരു പേടിക്ക് വേണേൽ രാത്രി ഞാൻ കൂടി വരാം..”
കുസൃതിയോടെ സുനിത പറഞ്ഞു.
“ അയ്യടാ.. ഇന്ന് മോള് സുഖമായി കിടന്നുറങ്ങ്..എനിക്ക് പേടിക്ക് എന്റെ രാജേട്ടനുണ്ടാവും..”
സീതയും കുസൃതിയോടെ പറഞ്ഞു.
“ ചേച്ചീ… രാജേട്ടന്റെ മുന്നിലിട്ടാണോ ചേച്ചി ഇക്കയുമായി കളിക്കാൻ തീരുമാനിച്ചത്..?”
“നിനെക്കെന്തൊക്കെയാ അറിയേണ്ടത്…?
എന്റെ രാജേട്ടന് എന്താണോ ഇഷ്ടം അത് ഞാൻ ചെയ്യും.. നിന്റെ പണി കഴിഞ്ഞില്ലേ… ഒന്നുമില്ലാതെ നീ ഇതിനിടയിൽ നിൽക്കില്ല എന്നെനിക്കറിയാം.. നിനെക്കെന്തോ ലാഭമുണ്ട്.. വരട്ടെ..ഞാൻ ഇക്കയോടൊന്ന് ചോദിക്കട്ടെ… “
സുനിത ഇളിഞ്ഞൊരു ചിരിയോടെ എഴുന്നേറ്റു.
“ എന്നാ പിന്നെ ചേച്ചീ.. ചേച്ചി നന്നായിട്ടൊന്നുറങ്ങ്… രാത്രി ഇക്ക ഉറങ്ങാൻ വിടില്ല… എന്റെ എന്തേലും ആവശ്യം വരികയാണെങ്കിൽ, ഏത് പാതിരാത്രിയായാലും എന്നെ വിളിച്ചോ.. ഞാൻ ഓടിയെത്തും..
അപ്പോ എന്റെ എല്ലാവിധ ആശംസകളും…”
അത് പറഞ്ഞ് സുനിത പോയി.
വാതിലടച്ച് വന്ന് സീത വീണ്ടും ഉറങ്ങാൻ കിടന്നു.
🌹🌹🌹
ഏഴ്മണിയായപ്പോഴേക്കും സീത കുളി കഴിഞ്ഞു..
കഴിക്കാനൊന്നുമുണ്ടാക്കേണ്ടന്ന് രാജേട്ടൻ വിളിച്ച് പറഞ്ഞിട്ടുണ്ട്.. അവർ വരുമ്പോ കൊണ്ടുവരാമെന്ന്..
അല്ലെങ്കിലും ആർക്കാണിന്ന് കഴിക്കാൻ വേണ്ടത്… ?
സീത നൂൽബന്ധമില്ലാതെ കുളികഴിഞ്ഞ് മുറിയിലേക്ക് വന്നു.
അലമാര തുറന്ന് അടുക്കി വെച്ച ഡ്രസുകളിലേക്ക് കുറച്ച് സമയം നോക്കി നിന്നു.
ഏതിടണം… ?
ഏതിട്ടാലാണ് ഇക്കാക്ക് ഇഷ്ടപ്പെടുക..?
നൈറ്റിയിടണോ..?
അതോ സാരിയുടുക്കണോ…?
ഇനി ചുരിദാറ് വേണമെങ്കിൽ അതും ഉണ്ട്…
അവൾ അലമാരയിൽ
💬 Comments
View all comments