Chapter Title : വീണ്ടെടുക്കാൻ വന്നവൻ 3 [തേജസ്സ് വർക്കി]
നിന്നും എനിക്ക് മനസ്സിലായി.
"അല്ല അത് നീ എങ്ങനെ...?"
"നിങ്ങൾ പെണ്ണുങ്ങൾക്ക് രഹസ്യങ്ങൾ സൂക്ഷിക്കാനാറിയില്ല."
"അതിന് ദേവികക്ക് നിഹാൽനെ അറിയില്ലല്ലോ.."
ഞാൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഇവൾ ഇത് ആരോടും പറഞ്ഞിട്ടില്ല എന്ന് മനസിലായി.
"അതിന് അമ്മു എന്നോട് പറഞ്ഞു എന്ന് ഞാൻ പറഞ്ഞോ?"
"പിന്നെ..?"
"അത് എന്റെ ഒരു ഗെസ്സ് ആയിരുന്നു. നിനക്ക് അത് മനസിലായില്ല അത്രേയുള്ളൂ.."
പെട്ടന്ന് അവൾ കരയാൻ തുടങ്ങി. എങ്ങലടിച്ചി കരയാൻ തുടങ്ങി. ബെഡ്ഷീറ്റ് കൊണ്ട് കണ്ണ് തുടക്കുന്നുമുണ്ട്. എനിക്ക് പണ്ടേ ഉള്ളതാ കള്ളം പിടിക്കപെടുമ്പോൾ കരയുന്ന പെണ്ണിനോട് ഒരു മനസലിവും തോന്നില്ല.കരഞ്ഞു തീരുന്ന വരെ ഞാൻ മിണ്ടിയില്ല.
"മതിയെടി നിന്റെ കരച്ചിൽ.. നിർത്തിയിട്ട് നീ കാര്യം പറ.."
അവളുടെ കരച്ചിലിന് ഞാൻ മൈര് വിലയെ കൊടുത്തോളു എന്ന് മനസിലാക്കാകിയവൾ കരച്ചിൽ നിർത്തി പറഞ്ഞു
"ഞാനും നിഹാലും നാലുവർഷമായി ഇഷ്ട്ടത്തിലാണ്. അവന്റെ വീട്ടിലും എന്റെ വീട്ടിലും ഞങ്ങടെ കാര്യങ്ങൾ അറിയാ. പക്ഷെ ഇപ്പൊ അവൻ സ്പെയിനിലാണ്. ഒരു വർഷമായി പോയിട്ട്. കഴിഞ്ഞ ആറുമാസമായി അവൻ വിളിച്ചാൽ സംസാരിക്കാൻ പറ്റില്ല. തിരക്കാ. എന്നൊക്കെ പറഞ്ഞു എന്നെ ഒഴിവാക്കും."
"മം.. എന്നിട്ട്.."
"പിന്നെയാ ഞാൻ അറിഞ്ഞത് അവൻ അവിടെ ഒരു പഞ്ചാബി പെണ്ണുമായി ലീവ്-ഇൻ റിലേഷൻഷിപ്പിലാണ് എന്ന്.."
"ഹ്മ്മ്.."
"ഞാൻ ഇത് അറിഞ്ഞ അവനോട് ചോദിച്ചപ്പോ അവൻ പറയുവാ.. നാട്ടിൽ വരുമ്പോ എന്നെ കെട്ടാം. അവിടെ അവന്റെ ആവിശ്യം നടക്കണ്ടേ. എനിക്ക് വേണമെങ്കിൽ നിന്നാൽ മതിയെന്ന്... ഞാൻ ആകെ തകർന്ന് പോയെടാ നകുലേ.. നാല് വർഷം ഞാൻ അവനെ സ്‌നേഹിച്ചതല്ലേ.. എനിക്ക് മറക്കാൻ
💬 Comments
View all comments