Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]
അതിനു ശേഷം ഞാൻ രണ്ട് മെഴുക് തിരിയുമായി സെമിത്തേരിയിലേക്ക് നടന്നു ....
പപ്പയുടെയും മമ്മിയുടെയും കല്ലറയിലെ ഗ്രാനൈറ്റിൽ വീണിരുന്നു ഇലകളും മറ്റും തുടച്ചു നീക്കി മെഴുക് തിരി കത്തിച്ച് വച്ച് പ്രാർത്ഥിച്ചു.....
പപ്പ മമ്മി നിങ്ങളുടെ ആഗ്രഹം പോലെ രജിഷ എൻ്റ ഭാര്യ ആകാൻ പോകുന്നു, നിങ്ങളുടെ മരുമകൾ ആകുന്നു........
എല്ലാം കർത്താവിൻ്റെ കാരുണ്യം....
കല്യാണം കഴിഞ്ഞ് അവളെയും കൊണ്ട് വരാം ഞാൻ പോകട്ടെ ഇനി.....
ഞാൻ തിരിച്ചു നടക്കുമ്പോൾ ഫോൺ റിംഗ് ചെയ്തു...
അയ്യോ , മാത്യുസ് അങ്കിൾ ആണ് ...
ഹലോ എന്താ അങ്കിളെ...
എടാ , ഇവിടെ പന്തൽ കെട്ടാനും മറ്റും പണിക്കാർ വന്നിട്ടുണ്ട്, പിന്നെ കാരണവർമാര് ഓരോരുത്തരു വരുന്നു , എല്ലാവരും നിന്നെ ചോതിക്കുന്നൂ....
ആ,, ഞാൻ ഇപ്പൊൾ വരാം...
എടാ , അച്ഛനോട് കൂടെ വരാൻ പറയൂ, അല്ലെങ്കിൽ നീ ഇങ്ങോട്ട് കൂട്ടി കൊണ്ട് വാ...
ആ,, ശരി ഞാൻ പറഞ്ഞു നോക്കാം....
ഞാൻ പള്ളിമേടയിൽ അച്ഛൻ്റെ റൂമിൽ ചെന്ന് കുശലം പറഞ്ഞു....
അതിനിടയിൽ
അച്ഛൻ , വറീതേ ജിജോക്ക് കഴിക്കാൻ കൊടുക്ക്....
അപ്പൊൾ അച്ഛൻ കഴിക്കുന്നില്ലെ...
ഞാൻ കഴിച്ചു. നിൻ്റെ പുതിയ ചാച്ചൻ വീട്ടിലോട്ടു വരാൻ പറഞ്ഞിട്ടുണ്ട്....
അച്ചോ, എന്നെ വിളിച്ചിരുന്നു, ഇപ്പൊൾ അച്ഛൻ വരണം..
നീ ആദ്യം കഴിച്ചു വാ...
ഞാൻ വറീത് ചേട്ടൻ എടുത്ത് വച്ചൻ പത്തിരി കഴിച്ചു......
പിന്നെ ഞങൾ അച്ഛൻ്റെ ജീപ്പിൽ വീട്ടിലേക്ക്....
അച്ഛൻ ഒരു റൈഡർ കൂടെ ആയിരുന്നു നല്ല പ്രായത്തിൽ.....
വീട്ടിൽ എത്തുമ്പോൾ പന്തൽ കെട്ടാനും മറ്റും പണിക്കാർ ഉണ്ട്...
💬 Comments
View all comments