0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 1 [Fang leng]

Author : Kambikathakal Read All Parts 2K

കുറച്ചു കാശിനും ആവശ്യം ഉണ്ടായിരുന്നു

ഗീതു :ഇങ്ങനെ പിശുക്കി പിശുക്കി ഉണ്ടാക്കുന്ന കാശൊക്കെ നീ എന്ത് ചെയ്യും രൂപേ

രൂപ :നീ തന്നെ ഇത് പറയണം എന്റെ അവസ്ഥ നിനക്കും അറിയാവുന്നതല്ലേ

ഗീതു :ഞാൻ വെറുതെ പറഞ്ഞതാടി എന്നാൽ നീ ഫോൺ വെച്ചോ നിന്റെ ആന്റിയെങ്ങാൻ കണ്ടാൽ ഇനി അത് മതിയല്ലോ

രൂപ :ശെരി നീ വെച്ചോ എനിക്ക് കുറച്ച് ജോലി കൂടിയുണ്ട്

ഇത്രയും പറഞ്ഞു രൂപ ഫോൺ കട്ട് ചെയ്തു

രണ്ട് ആഴ്ച്ചകൾക്ക് ശേഷം

"ഹോ ആദ്യ ദിവസം തന്നെ വൈകിയല്ലോ ഈ പാട്ട സ്കൂട്ടർ ഇതാ എല്ലാത്തിനും കാരണം "

ആദി തന്റെ സ്കൂട്ടറിനിട്ട് രണ്ട് ചവിട്ട് കൊടുത്ത ശേഷം കോളേജ് ക്യാമ്പസിലെ ഏറ്റവും പുറകിലുള്ള ബിൽഡിങ് ലക്ഷ്യമാക്കി ഓടി

"ദൈവമേ ക്ലാസ്സ്‌ തുടങ്ങി കാണല്ലേ "

ആദി വേഗം ബിൽഡിങ്ങിനുള്ളിലേക്ക് കയറി

"ക്ലാസ്സ്‌ 113 ആണെന്നല്ലേ പറഞ്ഞത് ഇതിപ്പോൾ 108, 109, അപ്പോൾ മുകളിലാണെന്നാ തോന്നുത് "

ആദി വേഗം തന്നെ അവിടെയുണ്ടായിരുന്ന പടികെട്ടുകളിലൂടെ മുകളിലേക്കോടി

വേഗം തന്നെ ആവൻ ക്ലാസിന് അടുത്തേക്ക് എത്തി

"ഓഹ് ടീച്ചറിന്റെ ശബ്ദം കേൾക്കുന്നല്ലോ ക്ലാസ്സ്‌ തുടങ്ങിയെന്നാ തോന്നുന്നേ "

ആദി പതിയെ പകച്ചു പകച്ചു വാതിലിനടുത്തേക്ക് എത്തി

"മെയ് ഐ കം ഇൻ മിസ്സ്‌ "

ആദി ക്ലാസ്സിനുള്ളിൽ സംസാരിച്ചുകൊണ്ട് നിന്ന ടീച്ചറിനോടായി ചോദിച്ചു

മിസ്സ്‌ :എന്താടോ ഇത് ആദ്യ ദിവസം തന്നെ ലേറ്റ് ആണല്ലോ

ആദി :സോറി മിസ്സ്‌ സ്കൂട്ടർ ഒന്ന് കേടായി

മിസ്സ്‌ :ശെരി ശെരി കയറിക്കോ

ആദി പതിയെ ക്ലാസ്സിനുള്ളിലേക്ക് കയറി

💬 Comments

View all comments