Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 1 [Fang leng]
ആദി :അതൊക്കെ ഞാൻ രാവിലെ നോക്കിയതാ അയാളോട് വന്ന് എടുത്തോണ്ട് പോകാൻ പറ
രാജൻ :അതാണ് എന്റെ ആദി മോൻ
ആദി :വലിയ സോപ്പ് ഒന്നും വേണ്ട
ഇതേ ദിവസം 5 മിനിറ്റ് മുൻപ്
ഗീതു :എടി രൂപേ എത്ര നേരമായെടി നീ എന്നെ ഇങ്ങനെ നടത്താൻ തുടങ്ങിയിട്ട് അവളും അവളുടെ ഒരു ലാമ്പും ഇപ്പോൾ തന്നെ എത്ര കടയിൽ കയറി ആരും ഇത് നന്നാക്കില്ല വാ നമുക്ക് വേറേ വാങ്ങാം
രൂപ :അതൊന്നും പറ്റില്ല എനിക്ക് ഇത് തന്നെ മതി
ഗീതു :എടി ഇത്രയും പിശുക്ക് പാടില്ല ഇത് ഒരുപാട് പഴയതല്ലേ
രൂപ :പോടി ഇതെന്റെ ഭാഗ്യ ലാംമ്പാ
ഗീതു :പോടി പിശുക്കി അവളുടെ ഭാഗ്യം
രൂപ :ദോ അവിടെ ഒരു കടയുണ്ട് അങ്ങോട്ട് കയറാം
ഗീതും രൂപയും കടയെ ലക്ഷ്യമാക്കി നടന്നു
രാജൻ :ടാ ആദി എനിക്കൊന്ന് പുറത്ത് പോകണം നീ കട ഒറ്റക്ക് നോക്കുമല്ലോ
ആദി :ഹോ പറയുന്ന കേട്ടാൽ തോന്നും മാമൻ എന്നും ഇവിടെ പൊരിഞ്ഞ പണിയാണെന്ന് എവിടെ വേണമെങ്കിലും പൊക്കോ
"ഹലോ ഇവിടെ ഈ ലാംബ് നന്നാക്കുമോ
പെട്ടെന്നാണ് കടയുടെ മുൻപിൽ നിന്ന് ആ ശബ്ദം കേട്ടത്
രാജൻ :ടാ കസ്റ്റ്മ്മർ വന്നു നീ ഒന്ന് പോയി നോക്കിയേ
ആദി വേഗം തന്നെ അവിടെയെത്തി
"പറ മോനേ എന്താ നന്നാക്കേണ്ടത് "
ആദി രൂപയോടായി ചോദിച്ചു
രൂപ :ടോ ഞാൻ പെണ്ണാ തനിക്കെന്താ കണ്ണ് കണ്ടുടേ
ഇത് കേട്ട ആദി രൂപയെ അടി മുടിയോന്ന് നോക്കി പെട്ടന്ന് തന്നെ ആദിയുടെ
💬 Comments
View all comments