Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 1 [Fang leng]
അതൊക്കെ ഇപ്പോൾ ആരും ഉപയോഗിക്കില്ല
രൂപ :ഞാൻ ഉപയോഗിച്ചോളാം നീ അതിങ്ങെടുത്തേ
ആദി :അത് പിന്നെ ചെറിയൊരു പ്രശ്നം പറ്റി
രൂപ :പ്രശ്നമോ എന്ത് പ്രശ്നം
ആദി :അത് ആ ലാംബ് ചെറുതായി ഒന്ന് പൊട്ടിത്തെരിച്ചു?
രൂപ :പൊട്ടിത്തെറിച്ചെന്നോ എനിക്ക് അപ്പഴേ തോന്നി നിനക്ക് ശെരിയാക്കാൻ ഒന്നും അറിയില്ലെന്ന് മര്യാദക്ക് എന്റെ ലാംബ് എടുത്തോ
ആദി :ഞാൻ എങ്ങനെ എടുക്കാനാ ഞാൻ പറഞ്ഞല്ലോ അത് പോയി
രൂപ :എനിക്കൊന്നും അറിയണ്ട എനിക്കിപ്പോൾ എന്റെ ലാംബ് കിട്ടണം ?
ആദി :ഞാൻ വേണമെന്ന് വെച്ച് ചെയ്തതല്ലല്ലോ ഇലക്ട്രിക് സാധനങ്ങൾ ആകുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും ഒന്ന് ക്ഷമിക്ക്
രൂപ :ഞാൻ ക്ഷമിക്കണം അല്ലേ ഇന്നല്ലേ നീ എന്താ വിളിച്ചേ പുല്ലേന്ന് അല്ലേ മര്യാദക്ക് എനിക്ക് ലാംബ് തന്നോ
ആദി :ഏത് നേരത്താണാവോ ദൈവമേ ശെരി ഇവിടെ വേറേ സെക്കൻഹാൻഡ് ലാംബുകൾ ഉണ്ട് അതിൽ ഒന്ന് തരാം പോരെ
രൂപ :അത് നീ തന്നെ അങ്ങ് വെച്ചോണ്ടാൽ മതി എനിക്ക് എന്റെ ലാംബ് വേണം
ആദി :ഓഹ് എവിടുന്ന് കൊണ്ട് വരാനാ അതുപോലെയുള്ള ലാംബ് ഇപ്പോൾ ഒരിടത്തും കിട്ടില്ല ഞാൻ വേണമെങ്കിൽ പൈസ തരാം 1500 രൂപയാണ് വില എന്നല്ലേ നീ പറഞ്ഞത് പകുതി തരാം 750 പോരേ
രൂപ :1500 ഞാൻ എപ്പോഴാടാ അങ്ങനെ പറഞ്ഞത് അത് 5000 ത്തിന്റെ ലാംബാ
ആദി :എടി കള്ളി നീ
രൂപ :ആരാടാ കള്ളി എന്റെ ലാംബും നശിപ്പിച്ചിട്ട് എന്നെ കള്ളിന്നോ
ആദി :ഓഹ് സോറി മാഡം ഒന്ന് ക്ഷമിക്ക് ആ ലാംബിന് 750 തന്നെ കൂടുതലാ ഒന്ന് സഹകരിക്ക്
രൂപ :ഒരു സഹകരണവും ഇല്ല ഒന്നുകിൽ എന്റെ എനിക്ക് എന്റെ ലാംബ് കിട്ടണം അല്ലെങ്കിൽ അതിന്റെ പൈസ കിട്ടണം ഇല്ലെങ്കിൽ ഞാൻ എവിടുന്ന് പോകില്ല
ഇത് കേട്ട ആദി പതിയെ തന്റെ പോക്കറ്റിൽ നിന്ന് കുറച്ച് നോട്ടുകൾ എടുത്ത ശേഷം രൂപയുടെ അടുത്ത് വെച്ചു
ആദി :ഇന്നാ കൊണ്ട്പോയി തിന്ന്
രൂപ വേഗം അതെടുത്ത് എണ്ണി ശേഷം
രൂപ :ഇത് 2000 മേ
💬 Comments
View all comments