0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]

Author : Fang.leng Read All Parts 2.5K

അവര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ അതൊന്നും എനിക്ക് ഒരു പ്രശ്നമേ അല്ല പക്ഷെ മാമന്റെ കാര്യമാണ്

രൂപ : മാമൻ അറിഞ്ഞാൽ പ്രശ്നമാകുമൊ

ആദി : ഉം ആകും മാമൻ മോളെക്കൊണ്ട് എന്നെ കെട്ടിക്കാൻ ഇരുന്നതാ അമ്മ വാക്കും കൊടുത്തിരുന്നു

ഇത് കേട്ട രൂപയുടെ മുഖം പെട്ടെന്ന് വാടി

ആദി : നീ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ മാളുവിനെ തന്നെ അങ്ങ് കെട്ടാം എന്ന് ഞാനും കരുതിയതാ ഉം കുഴപ്പമില്ല എന്തായാലും നിനക്ക് എന്നെ ഇഷ്ടമല്ലല്ലൊ കുറച്ചു നാൾ കഴിയുമ്പോൾ ഇവിടുന്ന് പോകുകയും ചെയ്യും അപ്പൊൾ മാമനോട് എല്ലാം തുറന്ന് പറഞ്ഞു മാളുനെ കെട്ടാം അതോടെ പ്രശ്നമൊക്കെ തീരും

ഇത് കേട്ട  രൂപ പെട്ടെന്ന് തന്നെ ആദിയെ തള്ളിമാറ്റി റൂമിലേക്ക് ഓടി ഇത് കണ്ട ആദി അവളുടെ പിന്നാലെ റൂമിലേക്ക് എത്തി

ആദി : എന്താടി പ്രശ്നം എന്ത് പറ്റി

രൂപ : ഹേയ് ഒന്നുമില്ല

രൂപ പതിയെ കണ്ണു തുടച്ചുകൊണ്ടു പറഞ്ഞു

ആദി : ഒന്നുമില്ലാന്നിട്ടാണോ ഇരുന്ന് കരയുന്നത്

രൂപ : അതിന് ആര് കരഞ്ഞു

ആദി : ചുമ്മാ കളിക്കാതെ എന്താ കാര്യമെന്ന് പറ

രൂപ : ഒന്നുമില്ലെന്ന് പറഞ്ഞില്ലെ ?

ഇത് കേട്ട ആദി പതിയെ ബെഡിൽ രൂപയുടെ അടുത്തായി ഇരുന്നു

ആദി : ഞാൻ മാളുനെ കെട്ടുന്ന് പറഞ്ഞോണ്ടാണോ

രൂപ : അതിന് ഞാൻ എന്തിനാ വിഷമിക്കുന്നെ നീ ആരെ വേണമെങ്കിലും കെട്ടിക്കൊ

ആദി : നിന്റെ മുഖം അങ്ങനെയല്ലല്ലൊ പറയുന്നെ

രൂപ : എന്റെ മുഖം നോക്കി ഓരോന്ന് പറയാൻ

💬 Comments

View all comments